CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 8 Seconds Ago
Breaking Now

ഇനിയും ഇത് അംഗീകരിക്കാനാവില്ല ; ഇറക്കുമതി തീരുവ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ട്രംപ്

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടക്കാനിരിക്കേ ട്രംപ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വര്‍ദ്ധിപ്പിക്കുന്നതിനെതിരെ വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ തോന്നിയത് പോലെയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. ഇത് ഇനിയും അംഗീകരിക്കാനാകില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടക്കാനിരിക്കേ ട്രംപ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. വ്യാപാര സംബന്ധമായ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്താഴ്ചയാണ് അമേരിക്കന്‍ പ്രതിനിധികള്‍ ഡല്‍ഹിയില്‍ എത്തുക.

നേരത്തെ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ട്രംപും വ്യാപാര വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് മുന്നോടിയായും ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച നടപടി ഇന്ത്യ പിന്‍വലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാ പദവി പിന്‍വലിച്ചതിന് പിന്നാലെയാണ് 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ജൂണ്‍ മാസത്തില്‍ ഇന്ത്യ വര്‍ദ്ധിപ്പിച്ചത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.