വിവാഹ മോചനം നേടിയ യുവതി മൂന്നു മക്കളേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സംഭവം നടന്ന് തലേ ആഴ്ചയായിരുന്നു ഭാര്‍ത്താവ് മാര്‍വിന്‍ ഓസീനുമായുള്ള ആഷ്‌ലിയുടെ വിവാഹ മോചന നടപടി പൂര്‍ത്തിയായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ച് വിവരം ഒന്നുമില്ലാതെ കുടുംബം പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണത്തില്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ നാലു പേരെ കണ്ടെത്തി. സമീപത്ത് നിന്ന് വെടിവക്കാനുപയോഗിച്ച തോക്കും കണ്ടെത്തി.
ഹാരിഷ് ഓസിന്‍(11), എലീനര്‍ ഓസിന്‍ (9) ലിങ്കണ്‍ ഓസിന്‍ (7) എന്നി കുട്ടികളാണ് കൊല്ലപ്പെട്ടത്. ബോണറ്റ് ജൂനിയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു മൂന്നു പരും. മിടുക്കരായ കുട്ടികളുടെ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് അധ്യാപകര്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.