
















                    
കണ്ണൂര്‍ തയ്യില്‍ തന്റെ കൊച്ചുമകന്‍ വിയാനെ കൊലപ്പെടുത്തിയത് സ്വന്തം മകളാണെന്ന തിരിച്ചറിവ് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല മുത്തച്ഛന്‍ വല്‍സരാജന്. താന്‍ വീട്ടിലില്ലാത്ത ഒരു ദിവസത്തിനായി മകള്‍ കാത്തിരിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തല്‍ ആ അച്ഛന് വിഷമം ഉരട്ടിപ്പിച്ചു.
വിയാന്‍ കൊല്ലപ്പെട്ട ദിവസം നടുക്കടലില്‍ മീന്‍പിടിക്കുകയായിരുന്നു വല്‍സരാജ്. പൊലീസ് ശരണ്യ അറസ്റ്റ് ചെയ്തുകൊണ്ട് പോയപ്പോള്‍ ശരണ്യയുടെ പിതാവും സ്റ്റേഷനിലേക്ക് പോയിരുന്നു. കുഞ്ഞിനെ കൊല്ലാന്‍ ശരണ്യ നടത്തിയ പ്ലാനിന്റെ കുറ്റസമ്മത മൊഴി പൊലീസുകാര്‍ വല്‍സരാജിനെ കേള്‍പ്പിച്ചു.
പിന്നാലെ, അമ്മയെ കാണണമെന്ന് ശരണ്യ ആവശ്യപ്പെട്ടു. 'അമ്മ എന്ന വാക്ക് പറയാന്‍ നിനക്ക് അര്‍ഹതയുണ്ടോ എന്നു ഞാന്‍ ചോദിച്ചു. പിന്നെ അവള്‍ മിണ്ടിയില്ല.. ' വല്‍ശരാജ് പറയുന്നു. വിയാനെ ഇല്ലാതാക്കിയ ശരണ്യയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിറയെ മകന്റെ ചിത്രങ്ങളാണ്. പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും കുഞ്ഞിന്റെത് ആണ്. ഫെയ്‌സ്ബുക്ക് ഇന്‍ഡ്രോയില്‍ 'കര്‍മത്തില്‍ വിശ്വസിക്കുക' എന്നാണ് ശരണ്യ എഴുതിയിരിക്കുന്നത്.