CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 15 Seconds Ago
Breaking Now

ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് ബഹുമതിയായാണ് കാണുന്നത് ; ട്രംപ്

'കൊറോണ രോഗികളില്‍ മുന്നിലുള്ളത് നമ്മളാണ്. നമ്മുടെ പരിശോധന മികച്ചതാണ് എന്നതിന്റെ തെളിവാണിത്.

ലോകത്ത് കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് ബഹുമതിയായാണ് കാണുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

'കൊറോണ രോഗികളില്‍ മുന്നിലുള്ളത് നമ്മളാണ്. നമ്മുടെ പരിശോധന മികച്ചതാണ് എന്നതിന്റെ തെളിവാണിത്. അതുകൊണ്ടു തന്നെ ഇതൊരു ബഹുമതിയായി കരുതുന്നു. ശരിക്കും ഇതൊരു ബഹുമതിയാണ്' വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ തന്നെയാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്കും രേഖപ്പെടുത്തിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 15 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡുണ്ട്. 92000ത്തിലേറെ ആളുകള്‍ ഇതിനകം രാജ്യത്ത് രോഗബാധ മൂലം മരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.