CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 30 Seconds Ago
Breaking Now

50 ദിവസത്തിനിടെ 8 തവണ പോസിറ്റീവ്; കൊറോണാവൈറസ് അനുഭവം പങ്കുവെച്ച് ഒരു നഴ്‌സ്; ടെസ്റ്റ് പോസിറ്റീവ് ആകുന്നതിന്റെ കാരണം മനസ്സിലാകാതെ ഡോക്ടര്‍മാര്‍?

എട്ടാമത്തെ ടെസ്റ്റ് നെഗറ്റീവായി വന്നെങ്കിലും ഇതിന്റെ സന്തോഷത്തിന് ദൈര്‍ഘ്യമുണ്ടായില്ല

കൊറോണാവൈറസ് പിടിപെട്ട ശേഷം കഴിഞ്ഞ 50 ദിവസത്തിനിടെ എട്ട് തവണ വൈറസ് പോസിറ്റീവായ അനുഭവം വെളിപ്പെടുത്തി ഒരു കനേഡിയന്‍ നഴ്‌സ്. മാര്‍ച്ച് 30-നാണ് ഒന്റാറിയോ, കേംബ്രിഡ്ജില്‍ നിന്നുള്ള ട്രേസ് ഷൊഫീല്‍ഡിന് പനിയും, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടും പോലുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. 

തൊട്ടടുത്ത ദിവസം ആദ്യത്തെ കൊവിഡ്-19 ടെസ്റ്റ് നടത്തി. ഇതിന്റെ ഫലം രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്ന പോസിറ്റീവായിരുന്നു. ഇതോടെ സാധാരണമായി ആവശ്യമുള്ള രണ്ടാഴ്ചത്തെ സെല്‍ഫ് ഐസൊലേഷനിലേക്ക് 49-കാരിയായ നഴ്‌സ് നീങ്ങി. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റും പോസിറ്റീവായി മടങ്ങിയെത്തി. ഇതിന് ശേഷം ആറ് തവണയാണ് ഇതേ ഞെട്ടിക്കുന്ന അനുഭവം ഈ നഴ്‌സിനെ തേടിയെത്തിയത്. 

ഷൊഫീല്‍ഡ് രോഗവാഹകയല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ടെസ്റ്റുകള്‍ പോസിറ്റീവാകുന്നതിന്റെ കാരണം വെളിപ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഓരോ ഫലവും വയറിന് ഇടിക്കുന്നത് പോലെയായിരുന്നു. എന്താണ് ഇതിന്റെ കാരണമെന്ന് ആര്‍ക്കും വ്യക്തമാക്കാന്‍ സാധിച്ചില്ല. ഇതുമായി ജീവിക്കേണ്ടി വരുമെന്ന ഭയമായി, ഷൊഫീല്‍ഡ് പറയുന്നു. 

എട്ടാമത്തെ ടെസ്റ്റ് നെഗറ്റീവായി വന്നെങ്കിലും ഇതിന്റെ സന്തോഷത്തിന് ദൈര്‍ഘ്യമുണ്ടായില്ല. ഒന്‍പതാമത്തെ ടെസ്റ്റ് വീണ്ടും പോസിറ്റീവായി. 24 മണിക്കൂറില്‍ രണ്ട് നെഗറ്റീവ് റിസല്‍റ്റ് ലഭിച്ചാലാണ് ഒരു രോഗി രോഗമുക്തി നേടിയതായി സ്ഥിരീകരിക്കുക. രജിസ്‌റ്റേര്‍ഡ് പ്രാക്ടിക്കല്‍ നഴ്‌സെന്ന നിലയില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയെങ്കിലും മറ്റുള്ളവര്‍ക്ക് രോഗം പകരുമോയെന്ന ഭയത്തിലാണ് ഷൊഫീല്‍ഡ്. ഇപ്പോള്‍ പത്താമത്തെ ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. 




കൂടുതല്‍വാര്‍ത്തകള്‍.