CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 36 Minutes 10 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു ; കോവിഡ് ഭീതിയില്‍ നിന്ന് ലോകം പുറത്തുവരാന്‍ ഇനിയും മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യ സംഘടന

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,07000  പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 56.45 ലക്ഷം പേര്‍ രോഗമുക്തി നേടി.

കൊവിഡ് ഭീതിയില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. വലിയ വിപത്തുകള്‍ വരാനിരിക്കുന്നതേയുള്ളുവെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയുണ്ട്. പല രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ നേരിയ കുറവുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ രോഗം അതിവേഗം പടരുകയാണെന്ന് ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു. ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ക്വാറന്റൈന്‍ നടപ്പിലാക്കുക എന്ന സന്ദേശവും അദ്ദേഹം നല്‍കി.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു. 1,28,752 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 315 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 13.68 ലക്ഷം പേരാണ് രോഗബാധിതരായത്. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ അന്‍പത്തി എണ്ണായിരത്തി മുന്നൂറ്റി പതിനാല്. 24 മണിക്കൂറിനിടെ 656 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മരണം ഉയരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയ ദക്ഷിണാഫ്രിക്കയില്‍ ആറായിരത്തിലധികം കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.കോവിഡ് നിയന്ത്രണ വിധേയമല്ലാത്ത ബ്രിട്ടന്‍ പ്രശ്‌നബാധിതമല്ലായത്ത രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കി. ജൂലൈ ഒന്നു മുതലാണ് ഇളവുകള്‍ പ്രാബല്യത്തിലാകുക.

 




കൂടുതല്‍വാര്‍ത്തകള്‍.