CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 16 Seconds Ago
Breaking Now

ബെയ്‌റൂട്ട് തുറമുഖവും, വെയര്‍ഹൗസും ഹിസ്ബുള്ളയുടെ നിയന്ത്രണത്തില്‍; ലെബനണില്‍ ഭീകര സംഘടനയുടെ ശക്തി തുറന്നുകാട്ടി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

ചെറിയ ആണവ ബോംബിന്റെ വലുപ്പത്തിലുള്ള ആഘാതമാണ് ചൊവ്വാഴ്ച രാത്രി നടന്ന സ്‌ഫോടനം സൃഷ്ടിച്ചത്

ബെയ്‌റൂട്ടിലെ പോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 137 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെബനീസ് പ്രതിപക്ഷ നേതാവ്. ഭീകര സംഘടനയായ ഹിസ്ബുള്ളയും, രാജ്യത്തെ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരുമാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണക്കാരെന്നാണ് ബാഹാ ഹാരിരി ആരോപിച്ചു. 2005-ല്‍ വധിക്കപ്പെട്ട പ്രധാനമന്ത്രി റാഫിഖിന്റെ മകനാണ് ഹാരിരി. 

ബെയ്‌റൂട്ടിലെ പോര്‍ട്ടും, എയര്‍പോര്‍ട്ടും ഹിസ്ബുള്ളയാണ് നിയന്ത്രിക്കുന്നതെന്ന് നഗരത്തിലെ എല്ലാവര്‍ക്കും അറിയാമെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ മാരകമായ അമോണിയം നൈട്രേറ്റ് അവിടുത്തെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നത് അറിഞ്ഞില്ലെന്ന അധികൃതരുടെ വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നും ബാഹാ ഹാരിരി ചൂണ്ടിക്കാണിച്ചു. 

'രണ്ട് മില്ല്യണ്‍ ജനങ്ങള്‍ വസിക്കുന്ന നഗരത്തിന്റെ മധ്യത്തില്‍ ഇത്രയും അപകടകരമായ വസ്തു ആറ് വര്‍ഷം സൂക്ഷിച്ചത് എങ്ങിനെയെന്നതാണ് ചോദ്യം. ഹിസ്ബുള്ളയാണ് പോര്‍ട്ടിന്റെയും, വെയര്‍ഹൗസിന്റെയും നിയന്ത്രണം കൈയാളുന്നതെന്ന് വ്യക്തമാണ്. അവര്‍ അറിയാതെ ഒന്നും അകത്തേക്കും, പുറത്തേക്കും പോകുന്നില്ല. എന്നിട്ടും നഗരമധ്യത്തില്‍ ഇത് സൂക്ഷിച്ചത് ദുരന്തമായി. ഇപ്പോള്‍ നഗരഹൃദയവും തകര്‍ത്തു', ഹാരിരി വ്യക്തമാക്കി. 

ചെറിയ ആണവ ബോംബിന്റെ വലുപ്പത്തിലുള്ള ആഘാതമാണ് ചൊവ്വാഴ്ച രാത്രി നടന്ന സ്‌ഫോടനം സൃഷ്ടിച്ചത്. 137 പേര്‍ മരിക്കുകയും, 5000-ഓളം പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് കണക്ക്. 3 ലക്ഷം പേരെങ്കിലും ഭവനരഹിതരായി. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ 16 പോര്‍ട്ട് ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാനുള്ള ശ്രമമാണ് രാഷ്ട്രീയ നേതൃത്വം നടത്തുന്നതെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.