CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 16 Minutes 52 Seconds Ago
Breaking Now

തിരക്കേറിയ സിഡ്‌നി എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദ്ദേശം ജീവനക്കാര്‍ തെറ്റായി കേട്ടു; അപകടകരമായ നിലയില്‍ അരികിലെത്തി

കാറ്റേറിയ കാലാവസ്ഥയില്‍ സിഡ്‌നി എയര്‍പോര്‍ട്ടില്‍ ഒരു സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുമ്പോഴായിരുന്നു സംഭവം

തിരക്കേറിയ സിഡ്‌നി എയര്‍പോര്‍ട്ടില്‍ തലനാരിഴയ്ക്ക് രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദ്ദേശം വിമാന ജീവനക്കാര്‍ തെറ്റായി കേട്ടതാണ് ദുരന്തസമാനമായ അവസ്ഥ സൃഷ്ടിച്ചതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാറ്റേറിയ കാലാവസ്ഥയില്‍ സിഡ്‌നി എയര്‍പോര്‍ട്ടില്‍ ഒരു സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും എയര്‍ബസ് എ380 ജെറ്റിലെ പൈലറ്റുമാരോട് വലത്തോട്ട് തിരിയാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇവര്‍ ഇടത്തോട്ടാണ് തിരിഞ്ഞതെന്ന് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണത്തില്‍ കണ്ടെത്തി. 

ആശയവിനിമയത്തില്‍ നേരിട്ട ഈ പ്രശ്‌നത്തോടെ എയര്‍ബസ് എ380 ജെറ്റ് മറ്റൊരു വിമാനത്തിന്റെ പാതയിലേക്ക് എത്തിച്ചേര്‍ന്നു. 11 കിലോമീറ്റര്‍ അകലെ നിന്നും ലാന്‍ഡ് ചെയ്യാന്‍ തയ്യാറായ ബൊംബാര്‍ഡിയര്‍ ഡാഷ് 8 വിമാനത്തിന്റെ പാതയിലാണ് ഇത് ചെന്നുചാടിയത്. വലത്തോട്ട് തിരിയാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്ന ഈ വിമാനത്തോട് ഉടന്‍ ഉയര്‍ത്താന്‍ നിര്‍ദ്ദേശം മാറ്റിനല്‍കിയാണ് അപകടം ഒഴിവാക്കിയത്.

ഈ ഉത്തരവ് കിട്ടിയതോടെ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങിയ മറ്റൊരു വിമാനത്തിന് അരികില്‍ അപകടകരമായ നിലയില്‍ പറക്കേണ്ട അവസ്ഥ നേരിട്ടു. ഭാഗ്യം കൊണ്ട് മാത്രം സംഭവം ദുരന്തത്തില്‍ കലാശിച്ചില്ല.




കൂടുതല്‍വാര്‍ത്തകള്‍.