CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 41 Minutes 42 Seconds Ago
Breaking Now

സൈപ്രസില്‍ പുതിയ വകഭേദം ' ഡെല്‍റ്റാക്രോണ്‍ കണ്ടെത്തി

പുതിയ വകഭേദം ഒമൈക്രോണ്‍ പോലെ വ്യാപിക്കാന്‍ സാധ്യത ഇല്ല എന്നാണ് ലിയോണ്ടിയോസ് പറയുന്നത്.

സൈപ്രസില്‍ ഡെല്‍റ്റയും ഒമിക്രോണും സംയോജിച്ച ഒരു പുതിയ വകഭേദം കണ്ടെത്തി. ഡെല്‍റ്റാക്രോണ്‍ എന്നാണ് പുതിയ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഡെല്‍റ്റ ജീനോമുകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ സമാനമായ ജനിതക സ്വഭാവം തിരിച്ചറിഞ്ഞതിനാലാണ് ഈ പേര്.

ഒമിക്രോണും ഡെല്‍റ്റയും കൂടിച്ചേര്‍ന്നതാണ് പുതിയ വൈറസ് എന്ന് കണ്ടെത്തിയതായി സൈപ്രസ് സര്‍വകലാശാലയിലെ ബയോളജിക്കല്‍ സയന്‍സ് പ്രൊഫസറും ബയോടെക്‌നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജി ലബോറട്ടറി മേധാവിയുമായ ലിയോണ്ടിയോസ് കോസ്ട്രിക്കിസ് വെള്ളിയാഴ്ച സൈപ്രസിലെ സിഗ്മ ടിവി നെറ്റ്‌വര്‍ക്കുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൈപ്രസില്‍ ഇതുവരെ 25 'ഡെല്‍റ്റാക്രോണ്‍' കേസുകള്‍ ലിയോണ്ടിയോസും സംഘവും തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടെത്തലുകള്‍ മ്യൂണിക്ക് ആസ്ഥാനമായ GISAID ലേക്ക് ജനുവരി 7 ന് അയച്ചിട്ടുണ്ട്. ഇന്‍ഫ്‌ലുവന്‍സ വൈറസുകളുടെ ജീനോമിക് ഡാറ്റയിലേക്ക് ഓപ്പണ്‍ ആക്‌സസ് നല്‍കുന്നതിനായി 2008ല്‍ സ്ഥാപിതമായതാണ് GISAID.

നിലവില്‍, ഒരു അന്താരാഷ്ട്ര ആരോഗ്യ സംഘടനയും ഡെല്‍റ്റാക്രോണ്‍ വകഭേദത്തെ തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പുതിയ ഡെല്‍റ്റാക്രോണ്‍ വകഭേദം ലോകത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വിശദമായ പഠനം ഇതുവരെ നടന്നിട്ടില്ലെങ്കിലും പുതിയ വകഭേദം ഒമൈക്രോണ്‍ പോലെ വ്യാപിക്കാന്‍ സാധ്യത ഇല്ല എന്നാണ് ലിയോണ്ടിയോസ് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.