CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 35 Seconds Ago
Breaking Now

കോവിഡ് സംശയിക്കുന്നവരെ പാര്‍പ്പിക്കാനുള്ള ലോഹപ്പെട്ടികള്‍, ക്വാറന്റൈന്‍ ക്യാമ്പിേേലക്ക് കൊണ്ടുപോകാന്‍ ബസുകള്‍ ; ചൈനയിലെ കോവിഡ് കാഴ്ചകള്‍ ഞെട്ടിക്കുന്നത്

തടികൊണ്ടുള്ള കിടക്കയും ടോയ്‌ലറ്റുമുള്ള ഞെരുങ്ങിയ പെട്ടികളിലാണ് ആളുകളെ താമസിപ്പിക്കുന്നത്

കോവിഡ് സംശയിക്കുന്നവരെ പാര്‍പ്പിക്കാനുള്ള ലോഹപ്പെട്ടികളും ജനങ്ങളെ ക്വാറന്റൈന്‍ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്ന ബസുകളുടെയും നിരനിരയായ ദൃശ്യങ്ങള്‍ ചൈനയില്‍ നിന്ന് പുറത്ത് വന്നു.

തടികൊണ്ടുള്ള കിടക്കയും ടോയ്‌ലറ്റുമുള്ള ഞെരുങ്ങിയ പെട്ടികളിലാണ് ആളുകളെ താമസിപ്പിക്കുന്നത്. ഒരാള്‍ പോസിറ്റീവ് ആയാല്‍ പോലും പ്രദേശവാസികള്‍ക്ക് രക്ഷയില്ല. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഇതില്‍ നിന്ന് ഇളവില്ല.

പല പ്രദേശങ്ങളിലും, അര്‍ദ്ധരാത്രിക്ക് ശേഷം താമസക്കാരോട് വീട് വിട്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പോകണമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടുത്ത മാസത്തെ ശീതകാല ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ബീജിംഗ് തയ്യാറെടുക്കുന്നതിനിടെയാണ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

2 കോടി ആളുകളെങ്കിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിരവധി ആപ്പുകള്‍ ഉപയോഗിച്ച് കര്‍ശനമായാണ് ചൈന പൗരന്മാരെ നിരീക്ഷിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.