CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 28 Minutes 11 Seconds Ago
Breaking Now

സംഗീതോപകരണം കത്തിച്ച് താലിബാന്‍, കരച്ചിലടക്കാനാവാതെ സംഗീതജ്ഞന്‍ ; അടിച്ചമര്‍ത്തലുകളില്‍ തേങ്ങി ജനങ്ങള്‍

നേരത്തെ താലിബാന്‍ വാഹനങ്ങളില്‍ സംഗീതം നിരോധിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയില്‍ ഒരു സംഗീതജ്ഞന്റെ മുന്നിലിട്ട് അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിച്ച് താലിബാന്‍. ഒരു അഫ്ഗാന്‍ പത്രപ്രവര്‍ത്തകന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉപകരണം കത്തിച്ചതിനെ തുടര്‍ന്ന് സംഗീതജ്ഞന്‍ കരയുന്നത് കാണാം.

അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ അബ്ദുള്‍ഹഖ് ഒമേരി പോസ്റ്റ് ചെയ്ത ഒരു വൈറല്‍ വീഡിയോയില്‍ തോക്കുധാരിയായതാലിബാന്‍ ഭീകരന്‍ സംഗീതജ്ഞനെ നോക്കി ചിരിക്കുന്നതായും മറ്റൊരാള്‍ സംഗീതജ്ഞന്റെ 'ദയനീയമായ അവസ്ഥ'യുടെ വീഡിയോ പകര്‍ത്തുന്നതായും കാണാം.

'കരയുന്ന പ്രാദേശിക സംഗീതജ്ഞന്റെ മുന്നിലിട്ട് താലിബാന്‍ അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിച്ചു. അഫ്ഗാനിസ്ഥാനിലെ സസായിഅറുബ് ജില്ലയിലെ പക്തിയ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്,' അബ്ദുള്‍ഹഖ് ഒമേരി ഒരു ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ താലിബാന്‍ വാഹനങ്ങളില്‍ സംഗീതം നിരോധിച്ചിരുന്നു. ഇതിനുപുറമെ, വിവാഹങ്ങളില്‍ തത്സമയ സംഗീതം നിരോധിക്കുകയും പുരുഷന്മാരോടും സ്ത്രീകളോടും വ്യത്യസ്ത ഹാളുകളില്‍ ആഘോഷിക്കാനും താലിബാന്‍ ഒക്ടോബറില്‍ ഉത്തരവിട്ടിരുന്നു.

അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍, അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ തുണിക്കടകളിലെ 'മാനെക്വിനുകളുടെ' തലവെട്ടാന്‍ താലിബാന്‍ ഉത്തരവിട്ടതായി അഫ്ഗാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സ്പുട്‌നിക് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുണിക്കടകളില്‍ ഉപയോഗിക്കുന്ന 'മാനെക്വിനുകള്‍' ശരീഅത്ത് നിയമത്തിന്റെ ലംഘനമാണെന്നാണ് താലിബാന്റെ വാദം.

കാബൂളിലെ തെരുവുകളില്‍ ഇത്തരം സംഭവങ്ങളുടെ സൂചനകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സ്ത്രീകളെ ടെലിവിഷന്‍ പരിപാടികളില്‍ കാണിക്കുന്നത് നിര്‍ത്താന്‍ അഫ്ഗാനിസ്ഥാനിലെ ചാനലുകളോട് ആവശ്യപ്പെട്ട് താലിബാന്‍ സര്‍ക്കാര്‍ 'മത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' പുറപ്പെടുവിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.