ഓസ്‌ട്രിയിലെ പ്രഥമ എക്സോട്ടിക് സൂപ്പർമാർക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന പതിമൂനാമത് സ്ട്രീറ്റ് കാർണിവെലിനു ഒരുക്കങ്ങൾ പൂര്ത്തിയായതായി പ്രോസി സൂപ്പർ മാർക്കറ്റ് എം ഡി .പ്രിൻസ് പള്ളിക്കുന്നേൽ അറിയച്ചു.50 ഓളം രാജ്യങ്ങളിലെ 300 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ പരമ്പരാഗത കലാ പരിപാടികളിൽ എണ്ണായിരത്തിൽ അധികം സന്ദർശകരെ പ്രതിക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.വിവിധ രാജ്യങ്ങളിലെ ഭക്ഷണ സ്റ്റാളുകൾ മേളയുടെ മറ്റൊരു ആകർഷണമായിരിക്കും.സമാപന ദിവസം പ്രോസി എക്സലൻസ് അവാര്ഡ് ഇന്ത്യൻ അംബാസിഡർ ആർ സ്വാമിനാഥൻ സമ്മാനിക്കും.