CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 33 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അഞ്ചാമത് സുവാറ 2025 ഫൈനല്‍ മത്സരങ്ങള്‍ ലെസ്റ്ററില്‍ നടന്നു ; പങ്കെടുത്തത് ആയിരത്തിലേറെ മത്സരാര്‍ത്ഥികള്‍

ബിര്‍മിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സുവാറ 2025 ഫൈനല്‍ മത്സരങ്ങള്‍ ലെസ്റ്ററിലുള്ള കിര്‍ബി മാക്സോള്‍ ഹാളില്‍ വച്ച് ശനിയാഴ്ച നടന്നു . നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓണ്‍ലൈന്‍ മത്സരത്തില്‍ ആയിരത്തിലധികം മത്സരാര്ഥികളാണ് ഈ വര്ഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടന്ന  ഓണ്‍ലൈന്‍ മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാത്ഥികളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത് . ആദ്യമത്സരത്തില്‍ 14 -17 എയ്ജ് ഗ്രൂപ്പിലെ മത്സരാത്ഥികളാണ് മത്സരിച്ചത് . ആദ്യ എയ്ജ് ഗ്രൂപ്പിലെ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 14 -17 ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഇവാലിന്‍ സെബാസ്റ്റ്യന്‍ സെന്റ് ഫ്രാന്‍സിസ് അസീസി മിഷന്‍ വൂസ്റ്റര്‍ ബിര്‍മിങ്ങ്ഹാം റീജിയണും രണ്ടാം സ്ഥാനം മരിയ മിജോസ് സെന്റ് മേരീസ് മിഷന്‍ വിഗന്‍ പ്രെസ്റ്റണ്‍ റീജിയണും മൂന്നാം സ്ഥാനം കാതറിന്‍ റോഷന്‍ സെന്റ് അഗസ്റ്റിന്‍ പ്രൊപ്പോസഡ് മിഷന്‍ ബേസിംഗ്സ്റ്റോക്ക് സൗതാംപ്ടന്‍ റീജിയണും നേടി . ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ക്വിസ് മാസ്റ്റര്‍ ആന്‍സി ജോണ്‍ നേതൃത്വം കൊടുത്തു .

രണ്ടാമതായി നടന്ന 11 -13 എയ്ജ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം മെല്‍വിന്‍ ജെയ്മോന്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് ദി റോസറി മിഷന്‍ ന്യൂകാസില്‍ ലീഡ്‌സ് റീജിയണും രണ്ടാം സ്ഥാനം ജോഷ് വടക്കേല്‍ മിജോസ് , സെന്റ് മേരീസ് മിഷന്‍ വിഗാന്‍ പ്രെസ്റ്റണ്‍ റീജിയണും മൂന്നാം സ്ഥാനം ബെഞ്ചമിന്‍ ജോണ്‍ ബിജു സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് അന്തോണി മിഷന്‍ എഡിന്ബറോ സ്‌കോട്‌ലന്‍ഡ് റീജിയണും നേടി . മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി റിയ ഷാജുമോന്‍ നേതൃത്വം നല്‍കി

ഉച്ചക്ക് ശേഷം നടന്ന 8 -10 ഗ്രൂപ്പ് മത്സരത്തില്‍ അലന്‍ ജോര്‍ജും ആബേല്‍ ജോണ്‍ അനൂപും തുല്യമാര്‍ക്കുകള്‍ നേടി ഒന്നാം സ്ഥാനത്തിനുവേണ്ടി മത്സരിച്ചപ്പോള്‍ മത്സരങ്ങള്‍ സമനിലയിലെത്തുകയും വീണ്ടും 12 ചോദ്യങ്ങള്‍ അടങ്ങുന്ന ഒരു റൗണ്ട് നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു . ഒന്നാം സ്ഥാനം അലന്‍ ജോര്‍ജ് മാര്‍ തോമ ശ്ലീഹ മിഷന്‍ കാറ്റര്‍ബറി, കാന്റര്‍ബെറി  റീജിയണും രണ്ടാം സ്ഥാനവും എബേല്‍ ജോണ്‍ അനൂപ് സെന്റ് മേരീസ് മിഷന്‍ ഗ്ലോസ്റ്റെര്‍ , ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണും മൂന്നാം സ്ഥാനം ലിയോണ ജോസഫ് സെന്റ് മേരീസ് മിഷന്‍ അബെര്‍ദീന്‍ സ്‌കോട്‌ലന്‍ഡ് റീജിയണും നേടി . റിറ്റി ടോമിച്ചന്‍ ഈ മത്സരങ്ങള്‍ക്ക് ക്വിസ് മാസ്റ്ററായി നേതൃത്വം നല്‍കി .

18+ എയ്ജ് ഗ്രൂപ്പില്‍ മുതിര്‍ന്നവര്‍ക്കായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നാലാം തവണയും സുവാറ ഫൈനല്‍ മത്സരത്തില്‍ യോഗ്യത നേടിയ ടിന്റു ജോസഫ് സെന്റ് അഫോന്‍സാ ആന്‍ഡ് അന്തോണി മിഷന്‍ എഡിന്ബറോ സ്‌കോട്‌ലന്‍ഡ് റീജിയണും രണ്ടാം സ്ഥാനം ലിന്‍സി ജോണ്‍ മറിയ ഇമ്മാക്കുലേഷന്‍ മിഷന്‍ ലണ്ടന്‍ റീജിയണും മൂന്നാം സ്ഥാനം മീനു തോട്ടുങ്കല്‍ ഔര്‍ ലേഡി ഓഫ് പെര്‍പെക്ച്യുല്‍ ഹെല്‍പ് വോള്‍വര്‍ഹാംപ്ടണ്‍ മിഷന്‍ , ബിര്‍മിങ്ങ്ഹാം റീജിയണും നേടി . മുതിര്‍ന്നവര്‍ക്കായി നടത്തിയ മത്സരത്തിന്റ ക്വിസ് മാസ്റ്ററായി ബിജോയ് മാത്യു നേതൃത്വം കൊടുത്തു .

വൈകുന്നേരം നടന്ന അവാര്‍ഡുദാനസമ്മേളനത്തില്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മത്സര വിജയികള്‍ക്കും ഫൈനല്‍ മത്സരാത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി . സുവാറ 2025 മത്സരത്തില്‍ പങ്കെടുത്തവരെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ അഭിനന്ദിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. രൂപത ചാന്‍സലര്‍ റെവ ഡോ മാത്യു പിണക്കട്ട് ബൈബിള്‍ അപ്പസ്റ്റലേറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ  ജോര്‍ജ് എട്ടുപറയില്‍ റെവ ഫാ ജോണ്‍ പുളിന്താനത്ത്  എന്നിവരും സന്നിഹിതരായിരുന്നുവെന്ന് ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.