CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 6 Seconds Ago
Breaking Now

സമീക്ഷ യുകെയുടെ മൂന്നാമത് വടംവലി മത്സരം ന്യൂപോര്‍ട്ടില്‍ ജൂണ്‍ 21ന്

കഴിഞ്ഞ രണ്ട് വര്‍ഷത്തിലും കമ്പക്കയറാല്‍ ആവേശം വിതറിയ സമീക്ഷ യുകെ യുടെ  വടംവലി ടൂര്‍ണമെന്റ്  ഈ വര്‍ഷം കാര്‍ഡിഫിലെ ന്യൂപോര്‍ട്ടില്‍  ജൂണ്‍ മാസം 21ന് നടക്കും. യുകെയിലെ വടംവലി ടൂര്‍ണമെന്റുകളില്‍ പ്രഥമ സ്ഥാനത്തുള്ള ഈ ടൂര്‍ണമെന്റില്‍ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും. കരുത്തിന്‍െ രാജാക്കന്‍മാരായി ഒന്നാമതെത്തുന്നവര്‍ക്ക് സമീക്ഷയുടെ എവര്‍റോളിംഗ്‌ട്രോഫിയും സ്ഥിരം ട്രോഫിയും 1501 പൗണ്ടും അടങ്ങുന്ന സമ്മാനം നല്‍കും. 1001 പൌണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 751 പൗണ്ടും 501 പൗണ്ടും നല്‍കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനമായി151 പൗണ്ടാണ് സമ്മാനം. ഫെയര്‍ പ്ലേ അവാര്‍ഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടും നല്‍കും. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും.

രാഷ്ട്രീയ, സാമൂഹിക, കലാ-സാസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന മത്സരം കാണുവാനും, ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും എത്തുന്നവര്‍ക്ക് കേരളീയ ഭക്ഷണം ലഭ്യമാകുന്ന വിവിധ സ്റ്റാളുകളും,കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യവും അന്നേ ദിവസം ഉണ്ടായിരിക്കും.

ലൈഫ് ലൈന്‍ ഇന്‍ഷുറന്‍സ് സര്‍വ്വീസ്, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, എന്നിവരാണ് മത്സരത്തിന്റെ പ്രായോജകര്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം

കൊണ്ടും മികച്ചു നിന്ന ടൂര്‍ണമെന്റ് ഈ വര്‍ഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണന്ന് സംഘാടകര്‍ അറിയിച്ചു.

ടീം രജിസ്‌ട്രേഷനും കൂടുതല്‍ വിവവരങ്ങള്‍ക്കും സമീക്ഷ യുകെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ അല്‍മിഹാരാജ് ആര്‍ എസ് +44 7442794704 സാം കൊച്ചുപറമ്പില്‍  +44

7308646611 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.