CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 57 Seconds Ago
Breaking Now

ബ്രിസ്റ്റോൾ ഒരുങ്ങി സീറോ മലബാർ ഫാമിലി മീറ്റ്‌ ഇന്ന്

ക്ലിഫ്റ്റൻ രൂപതയിലെ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ പ്രഥമ കുടുംബ സംഗമത്തിനായി ബ്രിസ്റ്റോൾ ഒരുങ്ങിക്കഴിഞ്ഞു .

സീറോ മലബാർ സഭയെ അറിയുക , അറിയിക്കുക എന്ന ആപ്തവാക്യവുമായി ഇന്ന്  ക്ലിഫ്റ്റൻ രൂപതയിലെ സീറോ മലബാർ കാത്തോലിക്കാ വിശ്വാസികൾ ഒരു കൂട്ടായ്മയായി ഒത്തു ചേരുന്നു. ബ്രിസ്റ്റോളിലെ സൗത്ത് മീടിലുള്ള ഗ്രീൻ വേ സെന്ററിൽ ,  രാവിലെ പത്ത് മണിക്കാണ് പ്രഥമ ക്ലിഫ്റ്റൻ രൂപത സീറോ മലബാർ കത്തോലിക്കാ കുടുംബ സംഗമം അരങ്ങേറുന്നത്. ക്ലിഫ്റ്റൻ രൂപതയുടെ കീഴിൽ വരുന്ന ഒൻപത്‌ സീറോ മലബാർ കത്തോലിക്കാ കമ്മ്യുണിറ്റികളിലെ വിശ്വാസികളാണ് നാളെ നടക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നത് .

ഇന്ന് രാവിലെ 10 മണിക്ക് ഗ്രീൻ വെ സെന്ററിന്റെ കവാടത്തിൽ വെച്ച് ക്ലിഫ്റ്റൻ രൂപതയുടെ പിതാവ് ഡക്ലാൻ ലാങ്ങിനെ സ്വീകരിച്ചാനയിക്കും.തുടർന്ന് അദ്ദേഹത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ.പോൾ വെട്ടിക്കാട്ട്,ഫാ.ഗ്രിഗറി ഗ്രാന്റ് ,ഫാ.ഡാനിയേൽ കുളങ്ങര, ഫാ.റിച്ചാർഡ് മക്കയ്,ഫാ.ജോയ് വയലിൽ,ഫാ.സിറിൽ ഇടമന,ഫാ. സണ്ണി പോൾ,ഫാ.സജി നീണ്ടൂർ,ഫാ.എബ്രഹാം വള്ളിയാംതടത്തിൽ തുടങ്ങിയവർ സഹകാർമ്മികർ ആയിരിക്കും.തുടർന്ന് 12 മണിക്ക് സീറോ മലബാർ സഭയുടെ ചരിത്രവും പ്രത്യേകതയും,വളർച്ചയുടെ വിവിധ ഘട്ടങ്ങളും ചിത്രീകരിച്ച ഓഡിയോ വിഷ്വൽ പ്രസന്റെഷൻ നടക്കും. തുടർന്ന് ബിഷപ്പ് ഡക്ലാൻ ലാങ്ങ് മുഖ്യ പ്രഭാഷണം നടത്തും.ഫാ.ഗ്രിഗറി ഗ്രാന്റ്, ഫാ.ഡാനിയേൽ കുളങ്ങര, ഫാ.റിച്ചാർഡ് മക്കയ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ഒരു മണിയോട് കൂടി ഈ ഫാമിലി മീറ്റിന്റെ ഒരു പ്രധാന ആകർഷകഘടകമായ സീറോ മലബാർ സഭയുടെ ചരിത്രവും , പാരമ്പര്യവും പ്രദർശിപ്പിക്കുന്ന ഏഴു സ്റ്റാളുകൾ വിശ്വാസികൾക്കായി തുറന്നു കൊടുക്കും .

സീറോ മലബാര്‍ സഭയുടെ ചരിത്രവും പാരമ്പര്യവും അടങ്ങുന്ന ഏഴു സ്റ്റാളുകളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.ജിമ്മിച്ചൻ ജോർജിന്റെയും ജെയ്സണ്‍ ജോണിന്റെയും നേതൃത്വത്തിൽ സാലിസ്ബറി സീറോ മലബാർ കാത്തലിക്ക് ചർച്ച് ഒരുക്കുന്ന ആദ്യ സ്റ്റാളിൽ സഭയുടെ ചരിത്രമാണ് അവതരിപ്പിക്കുന്നത്. ട്വിങ്കിൾ പാപ്പച്ചന്റെ നേതൃത്വത്തിൽ ബാത്ത് സീറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റി രണ്ടാം സ്റ്റാളില്‍ സീറോ മലബാർ സഭയിലെ വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരെയും കുറിച്ച് വിവരിക്കുന്നു. 

സിജോ തോമസിന്റെയും ജിജു ജോസെഫിന്റെയും നേതൃത്വത്തിൽ ടോണ്ടൻ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ മൂന്നാം സ്റ്റാളില്‍ ഇന്ത്യയില്‍ സീറോ മലബാര്‍ സഭ നടത്തിവരുന്ന മിഷനുകളെക്കുറിച്ച് പ്രതിപാദിക്കുന്നു. റോയി ജോസഫിന്റെയും  വിനോദ് ജോസഫിന്റെയും നേതൃത്വത്തിൽ സ്വിന്‍ഡനിലെ സീറോ മലബാര്‍ കാത്തലിക്ക് കമ്യൂണിറ്റി ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ കുടിയേറ്റ സമൂഹത്തെയാണ് അവതരിപ്പിക്കുന്നത്. ഗ്ലോസ്റ്ററിൽ നിന്നുള്ള ബേബിച്ചൻ ജോർജിന്റെയും ജെഫിൻ ചാണ്ടിയുടെയും ചെൽറ്റൻഹാമിൽ നിന്നുള്ള ടോം ശങ്കൂരിക്കൽ,ബിസ് പോൾ എന്നിവരുടെയും നേതൃത്വത്തിൽ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റികൾ സംയുക്തമായി ഒരുക്കുന്ന അഞ്ചാമത്തെയും ആറാമത്തെയും സ്റ്റാളിൽ സഭയുടെ ലിറ്റര്‍ജിയെക്കുറിച്ച് പ്രതിപാദിക്കുന്നു. 

ജോർജ്ജ് സെബാസ്റ്റ്യൻ നേതൃത്വം നല്കുന്ന ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക്ക് ചർച്ച് ഒരുക്കുന്ന ഏഴാമത്തെ സ്റ്റാളിൽ സീറോ മലബാർ കത്തോലിക്കരുടെ പരമ്പരാഗത ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്.         

സ്നേഹവിരുന്നിനു ശേഷം നടക്കുന്ന പൊതു സമ്മേളനം ക്ളിഫ്റ്റൻ രൂപതയുടെ വികാരി ജനറൽ റെവ.ഫാ. ബെർണാർഡ് മാസി ഉദ്ഘാടനം ചെയ്യും. ക്ളിഫ്റ്റൻ രൂപത സീറോ മലബാർ കത്തോലിക് ചർച്ചിന്റെ പ്രഥമ കുടുംബ സംഗമത്തിന്റെ സുവനീർ പ്രകാശനം യു കെ യിലെ സീറോ മലബാർ സഭയുടെ കോർഡിനേറ്റർ ഫാ.തോമസ്‌ പാറാടിയിൽ നിർവഹിക്കും. ഫാ.സജി നീണ്ടൂർ, ഫാ.സിറിൽ ഇടമന,ഫാ.ജോയ് വയലിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.തുടർന്ന് സഭയുടെ പാരമ്പര്യത്തെ വിളിച്ചോതുന്ന വിവിധ കലാ പരിപാടികൾ അരങ്ങേറും.

പ്രഥമ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾക്കായി ആതിഥേയരായ ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ച് (STSMCC) വികാരി ഫാ.പോൾ വെട്ടിക്കാട്ടിന്റെയും,ട്രസ്റ്റി സ്റ്റാനി തുരുത്തേലിന്റെയും,ഫാമിലി മീറ്റിന്റെ കോർഡിനേറ്റർ ജോർജ് സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ പതിനഞ്ചോളം ഫാമിലി യുണിറ്റുകളും, വിവിധ കമ്മിറ്റികളും കഠിനാധ്വാനം ചെയ്യുന്നു. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹം നേതൃത്വം നൽകുന്ന കുടുംബ കൂട്ടായ്മ വൻ വിജയമാക്കാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ വികാരി ഫാ.പോൾ വെട്ടിക്കാട്ട്, ട്രസ്റ്റി സ്റ്റാനീ തുരുത്തേൽ, ഈവെന്റ് കോർഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർ അഭ്യർത്ഥിക്കുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.