ഒ.ഐ.സി.സി യു.കെ ഈസ്റ്റ് മിഡ്ലാന്റ്സ് റീജണല്‍ പ്രസിഡന്റ് അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നോട്ടിങ്ഹാം സിറ്റി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: ബൈജു മേനാച്ചേരി, ജനറല്‍ സെക്രട്ടറി: ഡിക്സ് ജോര്‍ജ്, ട്രഷറര്‍ : ജിബി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ്മാര്‍ : ആന്‍സണ്‍ പടമാട്ടുമ്മല്‍ , ജോസഫ് മുള്ളങ്കുഴി, സെക്രട്ടറിമാര്‍ : ജോണി വി തോമസ്, അബ്രാഹം തോമസ്.
പ്രസിഡന്റ് ബൈജു മേനാച്ചേരി നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ്, മുദ്ര സാമ്സ്ക്കാരിക സംഘടനയുടെ സ്ഥാപക നേതാവ്, സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റി ട്രസ്റ്റി, ഇരിങ്ങാലക്കുട ആളൂര്‍ എസ്.എന്‍ വി ഹൈസ്ക്കൂള്‍ ലീഡര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ് നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ നിലവിലുള്ള വൈസ് പ്രസിഡന്റാണ്.
ട്രഷറര്‍ ജിബി വര്‍ഗീസ്, പിറവം മണീട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. നോട്ടിങ്ഹാം മുദ്രയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.