കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും യുക്മയുടെ മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി അംഗവുമായ എബ്രഹാം ലൂക്കോസിന്റെ മാതാവ് പുത്തന്‍ കാലായില്‍ ഏലിക്കുട്ടി ലൂക്കോസിന്റെ നിര്യാണത്തില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. എബ്രഹാമിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷനും പങ്കുചേരുന്നു.