CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 23 Minutes 29 Seconds Ago
Breaking Now

ലിംകാ കൈയ്യെഴുത്തു മാസിക മത്സരം ഷേബ ജെയിംസിന് ഒന്നാം സമ്മാനം

" പ്രണയിക്കുകയാണ്..........പൂക്കളെ............പുണ്യങ്ങളെയും,......... "

ഒരു കവയിത്രിയോ , കഥാകാരിയോ അല്ലതിരിക്കെ അകതാരിൽ നിന്നൂര്ന്നിറങ്ങിയ ഉൾവിളിയിൽ  സ്വന്തം കൈപ്പടയിൽ കാവ്യശകലങ്ങളും, ലേഘനങ്ങളും കൊണ്ട് മെനഞ്ഞെടുത്ത കൈയെഴുത്ത് മാസിക "പ്രണതം " ലിങ്കണ്‍ഷയറിൽ  നിന്നുള്ള ഷേബ ജെയിംസിനെ    ഒന്നാം സ്ഥാനാർഹയാക്കി . ഏലി എന്ന തൂലികാ നാമത്തിൽ ഫസാർക്കലിയിൽ നിന്നുള്ള സൗമ്യ ബോബി അണിയിച്ചൊരുക്കിയ      " മയിൽ‌പ്പീലി "എന്ന കൈയെഴുത്ത് മാസിക ഒരു വർണ്ണ മയൂരം പോലെ വിരിഞ്ഞു നില്ക്കുന്നു .യു കെ യുടെ വിവിധ മേഘലകളിൽ നിന്നുമായി ഏഴു മത്സരാർത്ഥികലാണ്  ലിംകാ കൈയെഴുത്ത് മാസികാ മത്സരത്തിൽ പങ്കെടുത്തത്.

പ്രവാസി ജീവിതത്തിലൂടെ അന്യമായിക്കൊണ്ടിരിക്കുന്നുവെന്നു നാം ഭയക്കുന്ന ഒരു സംസ്കൃതിയുടെ തിരിനാളത്തെ അണയാതെ മുന്നോട്ട് കൊണ്ടുപോകുവാൻ ആവിഷ്കരിക്കപ്പെട്ട ഒരു യഗ്ജ്ഞമായിരുന്നു ലിംകാ കൈയെഴുത്ത് മാസികാ മത്സരം. മാതൃഭാഷയെ വിസ്മരിക്കാതെ മാതൃ സ്തന്യം പോലെ മതിവരുവോളം നുകരുവാൻ കൊതിക്കുന്ന പ്രവാസി മലയാളികൾക്കിടയിൽ വായനാശീലവും എഴുതുവാനുള്ള പ്രചോദനവും ഉളവാക്കുന്ന ഒരു സംരംഭമായിരുന്നു ലിംകായുടെ ഈ വേറിട്ട കർമ്മ പരിപാടി . മാതൃരാജ്യത്തെ  പറ്റിയുള്ള മധുരനൊമ്പരമുണർത്തുന്ന സ്മരണകളും മനസ്സിന്റെ ഉള്ളറകളിൽ നിന്ന് തൂലിക തുമ്പിലെത്തിയ ഏതാനും കാവ്യശകലങ്ങളുമാണ് ഈ കൈയെഴുത്ത് മാസികയുടെ താളുകളിൽ വിടരുന്നതെന്ന് "പ്രണത "ത്തിന്റെ ശില്പി ഷേബ ജെയിംസ്‌ പറയുകയുണ്ടായി . ഈ സാഹിത്യ മത്സരം അനുവാചകരിൽ ഏതെങ്കിലും വിധത്തിൽ ഒരു സാഹിത്യ അഭിരുചി ഉണർത്തുന്നുവെങ്കിൽ ഞാൻ കൃതാർത്ഥയായിയെന്നും ശേബ ജെയിംസ്‌ കൂട്ടിചേർത്തു . 


ഒരു മയിൽപ്പീലിയുടെ  സൗകുമാര്യം തുളുമ്പി നില്ക്കുന്ന "മയിൽ‌പ്പീലി " യെന്ന കൈയെഴുത്ത് മാസിക സമർപ്പിക്കപെട്ടത്‌. സൗമ്യ ബേബി തന്റെ മാതൃഭാഷക്കും , ഗുരുജനങ്ങൾക്കും ഒരു പിടി സതീർഥയർക്കും  വേണ്ടിയാണ് . കവിതകളും ,ചെറുകഥകളും ,ഫലിത ബിന്ദുക്കളും , മഹത് വചനങ്ങളും ഒക്കെ കൊണ്ട് അലംകൃതമായ  " മയിൽ‌പ്പീലി "ക്ക് രണ്ടാം സ്ഥാനം കിട്ടിയതിൽ സൗമ്യ സംതൃപ്തയാണ് . 

പ്രണതത്തിന്റെ ഉള്ളടക്കത്തിലൂടെ നാം കടന്നു ചെല്ലുമ്പോൾ  - എന്റെ മാതൃരാജ്യം, സ്നേഹപൂർവ്വം മലാലക്ക് ,മനുഷ്യ ജീവിതത്തിന്റെ നിലനില്പ്പിൽ , ധാർമ്മിക അടിത്തറയുടെ ആവശ്യകത എന്നീ ലേഘനങ്ങൾക്കൊപ്പം  ഷേബ   ജെയിംസിന്റെ  " ഉഷാ സ്വപ്‌നങ്ങൾ " എന്നാ കവിതയും വിന്യസിച്ചിരിക്കുന്നു .തന്റെ മനതാരിൽ നിന്നുതിർന്നു വീണ വരികളിൽ ഈശ്വരൻ  തനിക്കായി കനിഞ്ഞിടുന്ന വരദാനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാതെ വിതുമ്പുന്ന ഒരു ഭിഷുഗിയെയാണ് ആ കവിതയിലൂടെ നാം ദർശിക്കുന്നത്. 


യു കെ യിലെ പ്രവാസി ജീവിതത്തിനിടയിൽ ആതുര സേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോഴും ഷേബ ജെയിംസും ,സൗമ്യ ബോബിയും തങ്ങളിൽ ഒളി മങ്ങാതെ കിടക്കുന്ന സാഹിത്യവാസനകളെ  പ്രവാസി മലയാളികൾക്കായി  സമർപ്പിക്കുന്നു .

കടന്നു പോയ ലിംകാ ദശാബ്ധി ആഘോഷ വേളയിൽ പ്രശസ്ത പ്രവാസി മലയാളി സാഹിത്യകാരൻ ശ്രി കാരൂർ സോമനും , ഷാജൻ സ്കറിയയും മത്സര വിജയികളുടെ ഫല പ്രഖ്യാപനവും ,അവർക്കുള്ള സമ്മാനദാനവും  നിർവഹിക്കുകയുണ്ടായി . മലയാള സാഹിത്യത്തെ  പരിപോഷിപ്പിക്കുന്നതിനും , സാംസ്കാരികപരമായ ഉന്നമനത്തിനും വേണ്ടിയും യത്നിക്കുന്ന ലിംകാ യുടെ ഈ മഹത് സംരംഭത്തിന്റെ അണിയറ ശില്പ്പികളെ ശ്രി കാരൂർസോമൻ അഭിനന്ദിക്കുകയുണ്ടായി.  ലിംകാ അതിന്റെ എല്ലാ തലത്തിലും ഒരു തികഞ്ഞ സാംസ്കാരിക സംഘടനയായി നില കൊള്ളുന്നുവെന്നതിന്റെ  ഉദാഹരണമാണ് ലിംകാ ദാശാബ്ധി സ്മരണികയും,ഈ കൈയെഴുത്ത് മാസിക മൽസരവുമൊക്കെയെന്നു സസ്നേഹം എടുത്തു പറയുകയുണ്ടായി .

 

ലിംകാ ചെയർ തമ്പി ജോസ്,മത്സരത്തിന്റെ കോർഡിനേറ്റർ തോമസ്‌കുട്ടി ഫ്രാൻസിസ് ,പി. ആർ. ഓ  ബിജു പീറ്റർ ,തോമസ്‌ ജോണ്‍ വാരിക്കാട് എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നല്കി . 




കൂടുതല്‍വാര്‍ത്തകള്‍.