ഒരുമയുടെയും സാഹോദര്യത്തിന്റെയും സാക്ഷികളായി ക്ലിഫ്റ്റൻ രൂപത യുടെ കീഴിലുള്ള ഒൻപതു സീറോ മലബാർ സമൂഹം ഒന്ന് ചേർന്ന് വിശ്വാസ ദീപം തെളി യിച്ചു അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് ബ്രിസ്റ്റൊളിലെ ഗ്രീൻ വെ സെന്റർ സാക്ഷ്യം വഹിച്ചു. 2001-2002 കാലഘട്ടങ്ങളിൽ യുകെ യിൽ രൂപം കൊണ്ട കൊച്ചു കൊച്ചു സമൂഹങ്ങൾ വളച്ചയുടെ പാതയിൽ വിശ്വാസാധിഷ്ടിതമായ വ്യക്തി ജീവിതങ്ങൾക്കും സഭാധിഷ്ടിതമായ സമൂഹ രൂപവൽക്കരണത്തിനും പരമ പ്രാധാന്യം നല്ക്കുന്നു എന്നതിന്റെ നേർ സാക്ഷ്യമായിരുന്നു ഇന്നലെ നടന്ന ഫാമിലി മീറ്റ്..... ...
ക്ളിഫ്ടൻ രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോൾ, ബാത്ത്,ചെൽടെൻഹാം, ഗ്ലോസ്റ്റെർ, ടോണ്‍ടൻ, സാലിസ്ബറി,വെസ്റ്റേണ്‍-സൂപ്പർ -മേർ ,സ്വിണ്ടൻ, യോവിൽ എന്നിവിടങ്ങളിലെ സീറോ മലബാർ കത്തോലിക്കരുടെ കുടുംബ സംഗമം യു കെ യിലെ സീറോ മലബാർ സമൂഹത്തിലെ പുതിയ ഒരു നാഴികക്കല്ലായി. സീറോ മലബാർ സഭാ ചരിത്രവും , പാരമ്പര്യവും ആഴത്തിലറിയാനും വരും തലമുറയ്ക്ക് അത് പഠിപ്പിച്ചു കൊടുക്കാനുമുള്ള അതുല്യ അവസരമാണ് ഈ കുടുംബ സംഗമം ഒരുക്കിയത് .
രാവിലെ 10 മണിക്ക് ഗ്രീൻ വെ സെന്ററിന്റെ കവാടത്തിൽ വെച്ച് ക്ലിഫ്റ്റൻ രൂപതയുടെ പിതാവ് ഡക്ലാൻ ലാങ്ങിനെ ഫാ.പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചാനയിചു . അ്ഞ്ചും പത്തും പതിനഞ്ചും ഇരുപതും ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ ദമ്പതികളെയും ആദ്യ കുർബാന സ്വീകരിച്ച കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ള പ്രദക്ഷിണം കുടുംബ കൂട്ടായ്മയ്ക്ക് മാറ്റുകൂട്ടി. തുടർന്ന് ബിഷപ് ഡക്ലാൻ ലാങ്ങിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ.പോൾ വെട്ടിക്കാട്ട്,ഫാ.ഗ്രിഗറി ഗ്രാന്റ് ,ഫാ.ഡാനിയേൽ കുളങ്ങര, ഫാ.റിച്ചാർഡ് മക്കയ്,ഫാ.ജോയ് വയലിൽ,ഫാ.സിറിൽ ഇടമന,ഫാ. സണ്ണി പോൾ,ഫാ.സജി നീണ്ടൂർ,ഫാ.എബ്രഹാം വള്ളിയാംതടത്തിൽ തുടങ്ങിയവർ സഹകാർമ്മികർ ആയി.
സീറോ മലബാർ സഭയുടെ ചരി ത്രവും ക്ലിഫ്റ്റൻ രൂപതയ്ക്ക് കീഴിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളും വിവരിക്കുന്ന ഓഡിയോ വിഷ്വൽ പ്രസന്റെഷൻ ഏറെ ഹൃദ്യമായി.സഭാ ചരിത്രത്തിലെ നാഴിക കല്ലുകൾ വരച്ചു കാട്ടിയ ഈ ഡോകുമെന്ററി വിജ്ഞാന ദായകവും ആസ്വാധ്യകരവും ആയിരുന്നു .
തുടർന്ന് ബിഷപ്പ് ഡക്ലാൻ ലാങ്ങ് മുഖ്യ പ്രഭാഷണം നടത്തി .ബ്രിസ്റ്റൊളിലെ മാത്രമല്ല യു കെ യിലെങ്ങുമുള്ള സീറോ മലബാർ ക്രിസ്ത്യാനികളുടെ വിശ്വാസ തീക്ഷ്ണതയെ ബിഷപ്പ് ഡക്ലാൻ തന്റെ പ്രസംഗത്തിൽ പ്രകീർത്തിച്ചു.ആയിരിക്കുന്ന സ്ഥലങ്ങളിൽ സമൂഹത്തിനു ഉത്തമ മാതൃകകളാകാനും അദ്ദേഹം സീറോ മലബാർ സമൂഹത്തോടു ആഹ്വാനം ചെയ്തു. ഫാ.ഗ്രിഗറി ഗ്രാന്റ്, ഫാ.ഡാനിയേൽ കുളങ്ങര, ഫാ.റിച്ചാർഡ് മക്കയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സീറോ മലബാർ സഭയുടെ ചരിത്രം , സഭയിലെ വിശുദ്ധരും ,വാഴ്ത്തപ്പെട്ടവരും, ഇന്ത്യയിലെ സീറോ മലബാർ രൂപതകൾ,സീറോ മലബാർ സഭയുടെ പ്രവാസി സമൂഹം,സീറോ മലബാർ സഭാ പാരമ്പര്യങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയ സ്റ്റാളുകൾ ശ്രദ്ധെയമായിരുന്നു.
ജിമ്മിച്ചൻ ജോർജിന്റെയും ജെയ്സണ്‍ ജോണിന്റെയും നേതൃത്വത്തിൽ സാലിസ്ബറി സീറോ മലബാർ കാത്തലിക്ക് ചർച്ച് ഒരുക്കിയ ആദ്യ സ്റ്റാളിൽ സഭയുടെ ചരിത്രമാണ് അവതരിപ്പിച്ചത്. രണ്ടാമത്തെ സ്റ്റാളില്‍ ബാത്ത് സീറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റി ട്വിങ്കിൾ പാപ്പച്ചന്റെ നേതൃത്വത്തിൽ സീറോ മലബാർ സഭയിലെ വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരെയും കുറിച്ചും അവരുടെ ജീവ ചരിത്രത്തെക്കുറിച്ചും വിവരിചു .
സിജോ തോമസിന്റെയും ജിജു ജോസെഫിന്റെയും നേതൃത്വത്തിൽ ടോണ്ടൻ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ മൂന്നാം സ്റ്റാളില്‍ ഇന്ത്യയില്‍ സീറോ മലബാര്‍ സഭ നടത്തിവരുന്ന മിഷനുകളെക്കുറിച്ച് വിവരിച്ചു.റോയി ജോസഫിന്റെയും വിനോദ് ജോസഫിന്റെയും നേതൃത്വത്തിൽ സ്വിന്‍ഡനിലെ സീറോ മലബാര്‍ കാത്തലിക്ക് കമ്യൂണിറ്റി ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ കുടിയേറ്റ സമൂഹത്തെ വിശദമായി അവതരിപ്പിചു.ഗ്ലോസ്റ്ററിൽ നിന്നുള്ള ബേബിച്ചൻ ജോർജിന്റെയും ജെഫിൻ ചാണ്ടിയുടെയും ചെൽറ്റൻഹാമിൽ നിന്നുള്ള ടോം ശങ്കൂരിക്കൽ,ബിസ് പോൾ എന്നിവരുടെയും നേതൃത്വത്തിൽ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റികൾ സംയുക്തമായി ഒരുക്കിയ അഞ്ചാമത്തെയും ആറാമത്തെയും സ്റ്റാളിൽ സഭയുടെ ലിറ്റര്‍ജിയെക്കുറിച്ചും,വിവിധ ആഘോഷങ്ങളെ കുറിച്ചും വിശദമായി വിവരിച്ചു .
ബ്രിസ്റ്റൊളിലെ ലേഡീസ് ഗ്രൂപ്പ് ആയ ''ക്ലാസ്സ്'' നേതൃത്വം നല്കിയ ഏഴാമത്തെ സ്റ്റാളിൽ സീറോ മലബാർ കത്തോലിക്കരുടെ പരമ്പരാഗത ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനവും വില്പ്പനയുംഒരുക്കിയിരുന്നു.വ്യത്യസ്തത കൊണ്ടും രുചികൂട്ട് കൊണ്ടും ഈ സ്റ്റാളും ഏറെ ശ്രദ്ധ ആകർഷിച്ചു .
സ്നേഹ വിരുന്നിന് ശേഷം നടന്ന പൊതു സമ്മേളനം ക്ളിഫ്റ്റൻ രൂപതയുടെ വികാരി ജനറൽ റെവ.ഫാ. ബെർണാർഡ് മാസി ഉദ്ഘാടനം ചെയ്തു .ക്ളിഫ്റ്റൻ രൂപത സീറോ മലബാർ കത്തോലിക് ചർച്ചിന്റെ പ്രഥമ കുടുംബ സംഗമത്തിന്റെ സുവനീർ പ്രകാശനം യു കെ യിലെ സീറോ മലബാർ സഭയുടെ കോർഡിനേറ്റർ ഫാ.തോമസ് പാറാടിയിൽ ഫാ.ജോയ് വയലിലിനു നല്കി നിർവഹിച്ചു. ഫാ.ടോം ഫിനഗൻ,ഫാ.സജി നീണ്ടൂർ, ഫാ.സിറിൽ ഇടമന,ഫാ.ജോയ് വയലിൽ, ഫാ. സക്കറിയാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ഈവെന്റ് കോർഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ സമൂഹങ്ങളിൽ നിന്നുള്ള കലാ പ്രതിഭകൾ ഒത്തു ചേർന്ന കലാ സന്ധ്യ കണ്ണിനും കാതിനും ഇമ്പമേകുന്നതായിരുന്നു . വ്യത്യസ്ത കലാ രൂപങ്ങളിലൂടെ ദൈവ നാമത്തിനു മഹത്വമേകാനും വിശ്വാസ സത്യങ്ങൾ പ്രഘോഷിക്കാനുമുള്ള അപൂർവ്വ വേദിയായിരുന്നു ഈ കലാ സന്ധ്യ . മാർഗംകളിയും , പരിചമുട്ട് കളിയും തുടങ്ങി സീറോ മലബാർ പാരമ്പര്യത്തിന്റെ തനതു കലാ രൂപങ്ങൾ യുവ തലമുറ അതിമനോഹരമായി അവതരിപ്പിച്ചപ്പോൾ പാരമ്പര്യങ്ങൾ നഷ്ടപ്പെടാതെ കൈമാറുന്നതിന്റെ ആത്മ സംതൃപ്തി സദസ്സിലെ മുതിര്ന്ന തലമുറയിൽ നിറഞ്ഞിരുന്നു.ഒന്നിനൊന്നു മനോഹരമായ നൃത്തരൂപങ്ങളും, ഗാനങ്ങളും, അവതരണങ്ങളുമായി ഓരോ സമൂഹവും അവരുടെ വിശ്വാസ പാരമ്പര്യങ്ങൾക്ക് സാക്ഷികളായി .സമർപ്പണത്തിന്റെയും സഹവർതിത്വതിന്റയും ചൈതന്യം നിറഞ്ഞുനിന്ന യാമ പ്രാർത്ഥനയ്ക്ക് ഫാ.പോൾ വെട്ടിക്കാട്ട്, ഫാ.ജോയ് വയലിൽ എന്നിവർ നേതൃത്വം നല്കി . ട്രസ്റ്റി സ്റ്റാനി തുരുത്തെൽ നന്ദി പ്രകാശിപ്പിച്ചു.
കഴിഞ്ഞ കുറെ നാളുകളായുള്ള ഒരു സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളുടെ വിജയമായിരുന്നു ഈ കുടുംബ സംഗമം.പ്രഥമ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾക്കായി ആതിഥേയരായ ബ്രിസ്റ്റോൾ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് (STSMCC) വികാരി ഫാ.പോൾ വെട്ടിക്കാട്ടിന്റെയും,ട്രസ്റ്റി സ്റ്റാനി തുരുത്തേലിന്റെയും,ഫാമിലി മീറ്റിന്റെ കോർഡിനേറ്റർ ജോർജ് സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ പതിനഞ്ചോളം ഫാമിലി യുണിറ്റുകളും, വിവിധ കമ്മിറ്റികളും കഠിനാധ്വാനമാണ് നടത്തിയത്. സെബിയാച്ചൻ , സോണി, ജിജോ, ബെർളി, ജോണി,ജോസ് തയ്യിൽ,പ്രസാദ്,മാനുവൽ,സാജൻ,രാജുമോൻ എന്നിവർ നേതൃത്വം നല്കിയ ഫുഡ് കമ്മിറ്റിയും , ഡീ്ക്കന്‍ ബേബിച്ചന്‍ , ബാബു അളിയത്ത് , മാത്യുച്ചേട്ടന്‍ തുടങ്ങിയവർ നേതൃത്വം നല്കിയ ലിറ്റര്‍ജി കമ്മിറ്റി.സിസ്റ്റർ ഗ്രയ്സ് മേരി,അനിൽ,ബിനു,ഈസ്വരപ്രസാദ് ,മിനി,റോസി,ഡാലിയ,തുടങ്ങിയവർ നേതൃത്വം നല്കിയ സ്റ്റേജ് കമ്മിറ്റി,റെജി തോമസിന്റെയും ,അനിത ഫിലിപ്പിന്റെയും,ലിറിലിന്റെയും നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റി,സിജി സെബാസ്റ്റ്യന്റെയും, ജോമി ജോണിന്റെയും നേതൃത്വത്തിലുള്ള സുവനീർ കമ്മിറ്റി,ജോളി നെൽസണ്‍ ,തെരേസ മാത്യു, ഷെറി, റോസിലി തുടങ്ങിയവർ നേതൃത്വം നല്കിയ ലേഡീസ് ഗ്രൂപ്പ് ,മെബിന്റെയും, ജാക്കിയുടെയും നേതൃത്തത്തിലുള്ള യൂത്ത് ഗ്രൂപ്പ് ,എബിയുടെ നേതൃത്വത്തിലുള്ള ക്വോയർ ഗ്രൂപ്പ് .....ഇവരുടെയെല്ലാം കൂട്ടായ പ്രവർത്തനത്തിന്റെ വിജയമായിരുന്നു ഫാമിലി മീറ്റ് .
യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹം നേതൃത്വം നല്കിയ കുടുംബ കൂട്ടായ്മ വൻ വിജയമാക്കാൻ എല്ലാവരും നല്കിയ സഹായ സഹകരണങ്ങൾക്ക് വികാരി ഫാ.പോൾ വെട്ടിക്കാട്ട്, ട്രസ്റ്റി സ്റ്റാനീ തുരുത്തേൽ, ഈവെന്റ് കോർഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർ നന്ദി രേഖപ്പെടുത്തി.
ഫാമിലി മീറ്റിന്റെ കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക