CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 26 Minutes 35 Seconds Ago
Breaking Now

വിശന്ന് കരഞ്ഞ കുട്ടിയുടെ വായില്‍ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി ; പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും അറസ്റ്റില്‍

കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരൂന്നു നാടിനെ നടുക്കിയ സംഭവം.

തമിഴ്‌നാട്ടില്‍ പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി.ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിശന്ന് കരഞ്ഞ കുട്ടിയുടെ വായില്‍ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരയുമന്‍തുറ സ്വദേശി ചീനുവിന്റെ മകന്‍ അരിസ്റ്റോ ബ്യൂലന്‍ ആണ് കൊല്ലപ്പെട്ടത്.

കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരൂന്നു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കുട്ടിയുടെ അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈന്‍ (32) എന്നിവര്‍ പൊലീസ് പിടിയിലായി.

മത്സ്യത്തൊഴിലാളിയായ ചീനുവിന്റെ ഭാര്യയാണ് പ്രബിഷ. ഇവര്‍ക്ക് രണ്ടു മക്കളായിരുന്നു. ചീനുവും പ്രബിഷയും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു. അതിനിടെ പ്രബിഷ പ്രദേശവാസിയായ മുഹമ്മദ് സദാം ഹുസൈനുമായിപ്രണയത്തിലായി. ഭര്‍ത്താവുമായി വഴക്കിട്ട പ്രബിഷ ഇളയമകന്‍ അരിസ്റ്റോ ബ്യൂലനെയും കൂട്ടി പ്രബീഷ മുഹമ്മദ് സദാം ഹുസൈനൊപ്പം നാടുവിട്ടു.

ഒരിക്കല്‍ പ്രബിഷയും മുഹമ്മദ് സദാം ഹുസൈനും രാത്രിയില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന സമയത്താണ് കൊലപാതകം നടത്തിയത്. ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് എഴുന്നേറ്റു വിശന്ന് കരഞ്ഞതോടെ മദ്യലഹരിയിലായിരുന്ന മുഹമ്മദ് സദാം ഹുസൈന്‍ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. ഇതോടെ കുഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങി. ഇതു കേട്ട് ദേഷ്യം സഹിക്കാതെ മുഹമ്മദ് സദാം ഹുസൈന്‍ കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയില്‍ അടിക്കുകയും ചെയ്തു.

അടിയേറ്റ് ബോധം പോയ കുട്ടിയെ പിന്നീട് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പ് തന്നെ കുഞ്ഞ് മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം പിറ്റേ ദിവസം ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.കുട്ടിയെ ഒരു മണിക്കൂര്‍ നേരം ക്രൂരമായി മര്‍ദിച്ചുവെന്നും മദ്യം നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.