CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 3 Seconds Ago
Breaking Now

40 ദിവസത്തിനിടെ ഏഴു തവണ പാമ്പുകടിയേറ്റെന്ന യുവാവിന്റെ പരാതി ; സത്യം കണ്ടെത്തി വിദഗ്ധ സമിതി

ശനിയാഴ്ചകളില്‍ മാത്രമാണ് തനിക്ക് പാമ്പുകടിയേല്‍ക്കുക എന്ന് യുവാവ് അവകാശപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശില്‍ 40 ദിവസത്തിനിടെ ഏഴു തവണ പാമ്പു കടിയേറ്റേന്ന യുവാവിന്റെ ആരോപണം തെറ്റാണെന്ന് വിദഗ്ധ സമിതി. ഒരുതവണ മാത്രമാണ് പാമ്പ് കടിയേറ്റത്. അതിന് ശേഷം എല്ലാം വികാസിന്റെ തോന്നലാണെന്നും ഓഫീഡിയോഫോബിയയാണെന്നും (പാമ്പുകളോടുള്ള അമിത ഭയം) വിദഗ്ധ സമിതി വിലയിരുത്തി.  മെഡിക്കല്‍ ഓഫിസര്‍ രാജീവ് നയന്‍ ഗിരിയായിരുന്നു അന്വേഷണ സമിതി. ശനിയാഴ്ചകളില്‍ മാത്രമാണ് തനിക്ക് പാമ്പുകടിയേല്‍ക്കുക എന്ന് യുവാവ് അവകാശപ്പെട്ടിരുന്നു.

കൃത്യമായ ഇടവേളകളില്‍ ഇങ്ങനെ ആര്‍ക്കും പാമ്പുകടിയേല്‍ക്കില്ലെന്നും ചെറിയ കാലയളവിനുള്ള വിഷപ്പാമ്പ് കടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും സംഘം പറഞ്ഞു.ജൂണ്‍ രണ്ടിന് ഇയാളെ പാമ്പുകടിച്ചു. പിന്നീട് ഇയാള്‍ക്കുണ്ടായ തോന്നലുകളും ഭയവുമാണ് സംഭവത്തിന് പിന്നിലെന്നും സംഘം വിലയിരുത്തി. വികാസ് ദുബെ എന്ന യുവാവാണ് 40 ദിവസത്തിനുള്ളില്‍ ഏഴ് തവണ പാമ്പ് കടിച്ചെന്ന് പറഞ്ഞത്. 

പരാതിയുമായി യുവാവ് കളക്റ്ററേറ്റില്‍ ചികിത്സാ സഹായം തേടിെത്തി, തുടര്‍ച്ചയായി യുവാവ് പാമ്പുകടിയേറ്റ് ഒരേ ആശുപത്രിയില് ചികിത്സയ്‌ക്കെത്തുന്നതും പെട്ടെന്ന്  സുഖം പ്രാപിക്കുന്നതിലും ദുരൂഹുതയുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നു. പലതവണയായി പാമ്പു കടിയേറ്റതിന് ചികിത്സക്കായി കുറെ പണം ചെലവായെന്നും സഹായം വേണമെന്നുമാണ് കളക്ടറേറ്റിലെത്തി യുവാവ് ആവശ്യപ്പെട്ടതെന്ന് സിഎംഒ രാജീവ് നയന്‍ പറഞ്ഞു. പാമ്പു കടിയേറ്റാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി തന്നെ ആന്റി വെനം ചികിത്സ ലഭിക്കുമെന്ന് യുവാവിനോട് പറഞ്ഞുവെന്നും എല്ലാ ശനിയാഴ്ചകളിലും യുവാവിന് പാമ്പു കടിയേല്‍ക്കുന്നത് വളരെ വിചിത്രമായ കാര്യമാണെന്നും രാജീവ് നയന്‍ പറഞ്ഞു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.