CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 30 Seconds Ago
Breaking Now

അബദ്ധത്തില്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത് അഞ്ച് ലക്ഷത്തിന്റെ വജ്ര നെക്ലേസ്; ഒടുവില്‍ രക്ഷകരായി ചെന്നൈയിലെ ശുചീകരണ തൊഴിലാളികള്‍

ശുചീകരണത്തൊഴിലാളികളാണ് നെക്ലേസ് കണ്ടെത്താനായി കഠിനധ്വാനം ചെയ്തത്.

അബദ്ധത്തില്‍ ചെന്നൈ സ്വദേശി അഞ്ച് ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് മാലിന്യക്കുട്ടയിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ അബദ്ധം തിരിച്ചറിഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ നെക്ലേസ് കണ്ടെത്തി.

ചെന്നൈയില്‍ താമസക്കാരനായ ദേവരാജ് ആണ് വിവാഹ ചടങ്ങുകള്‍ക്കായി വാങ്ങിയ ഡയമണ്ട് നെക്ലേസ് അബദ്ധത്തില്‍ ചവറ്റുകുട്ടയിലിട്ടത്. മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ദേവരാജിന് അബദ്ധം മനസ്സിലായത്. പിന്നാലെ നഗരസഭാ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഒടുവില്‍ ചെന്നൈയിലെ മാലിന്യക്കുഴിയില്‍ നിന്ന് ഡയമണ്ട് നെക്ലേസ് കണ്ടെത്തുകയും ചെയ്തു.

ശുചീകരണത്തൊഴിലാളികളാണ് നെക്ലേസ് കണ്ടെത്താനായി കഠിനധ്വാനം ചെയ്തത്. വ്യാപക തിരച്ചിലിന് ശേഷം മാല കിട്ടുകയായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മാലിന്യ സംസ്‌കരണത്തിനായി ചെന്നൈ കോര്‍പ്പറേഷന്‍ കരാര്‍ എടുത്തിട്ടുള്ള ഉര്‍ബേസര്‍ സുമീതിന്റെ ഡ്രൈവറായ ജെ ആന്റണി സാമിയാണ് ബിന്നുകളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാല കണ്ടെത്തിയത്.

കൃത്യസമയത്ത് സഹായിച്ച അധികാരികളോടും തിരച്ചില്‍ നടത്തിയ മാലിന്യ ശേഖരണ ജീവനക്കാരോടും ദേവരാജ് നന്ദി അറിയിച്ചു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.