CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 29 Minutes 7 Seconds Ago
Breaking Now

ആന്ധ്രക്കും ബിഹാറിനും വാരിക്കോരി പ്രഖ്യാപനങ്ങള്‍ ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിങ്ങനെ

ആന്ധ്രയുടെ മൂലധന ആവശ്യങ്ങള്‍ മനസിലാക്കുന്നുവെന്ന് ധനമന്ത്രി.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍, ജാര്‍ഖണ്ട്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പ്രത്യേക പാക്കേജ്. ബിഹാറിന് പുതിയ എയര്‍പോര്‍ട്ടുകള്‍, മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചു.

ആന്ധ്രയുടെ മൂലധന ആവശ്യങ്ങള്‍ മനസിലാക്കുന്നുവെന്ന് ധനമന്ത്രി. ആന്ധ്ര വ്യവസായ വികനത്തിന് പ്രത്യേക സഹായം നല്‍കും. ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യാക വ്യാവസായിക ഇടനാഴി രൂപീകരിക്കും. ആന്ധ്രക്ക് 15,000 കോടി പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗര വികസനത്തിനാണ് 15000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ബിഹാറിലെ ഹൈവേകള്‍ക്ക് 26,000 കോടി പ്രഖ്യാപിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുല്‍ പോസ്റ്റല്‍ പേമെന്റ് ബാങ്കുകള്‍ എത്തും. 63,000 ഗ്രാമങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി. കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍വോദയ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ബിഹാറിന് വിമാനത്താവളവും റോഡുകളും എക്‌സ്പ്രസ് വേയും അനുവദിച്ചു. ബിഹാറിലെ ഹൈവേ വികസനത്തിന് 26000 കോടി, ഇതോടെ സഭയില്‍ പ്രതിപക്ഷ ബഹളമായി. ആന്ധ്രക്ക് പ്ര്യതെക ധന പാക്കേജ് പ്രഖ്യാപിച്ചു. ഹൈദരാബാദ് ബെംഗളൂരു ഇന്‍ഡസ്ട്രിയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചു. ആന്ധ്രയ്ക്ക് 15000 കോടിയുടെ പാക്കേജ്. ബിഹാറില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. പ്രളയ ദുരിതം നേരിടാന്‍ ബിഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം, ഗയ, ബോധ്ഗയ ക്ഷേത്രങ്ങള്‍ നവീകരിക്കും.

തൊഴില്‍ ഉറപ്പാക്കാനും നൈപുണ്യ വികസനത്തിനും അഞ്ച് പദ്ധതികള്‍. വിദ്യാഭ്യസ, നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടി അനുവദിച്ചു. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം, 1 .52 ലക്ഷം കോടി കാര്‍ഷിക മേഖലയ്ക്ക്, കാര്‍ഷിക രംഗത്തെ ഗവേഷണത്തിന് പ്രത്യേക പദ്ധതി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി അനുവദിക്കും, എണ്ണക്കുരുക്കളുടെ ഉത്പാദനം കൂട്ടാന്‍ പദ്ധതി, ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍, 400 ജില്ലകളില്‍ ഡിജിറ്റല്‍ വില സര്‍വേ, പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യസ വായ്പ സഹായം, അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം തുടങ്ങിയവ ബജറ്റില്‍ ഉള്‍പ്പെടുന്നു.

മുദ്രാ ലോണ്‍ പരിധി പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി, 12 വ്യവസായ പാര്‍ക്കുകള്‍ കൂടി, നഗരങ്ങളില്‍ 1 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. പാര്‍പ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. മൂന്ന് കോടി വീടുകള്‍ നിര്‍മ്മിക്കും, പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ഇപിഎഫ് എന്റോള്‍മെന്റ് പിന്തുണ പ്രഖ്യാപിച്ചു.

500 വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒരു കോടി വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും, ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം, വനിതാ ശാക്തീകരണ പദ്ധതികള്‍ക്ക് 3 ലക്ഷം, ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍. 5 ലക്ഷം ആദിവാസികള്‍ക്ക് പ്രയോജനം.

 




കൂടുതല്‍വാര്‍ത്തകള്‍.