CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 5 Seconds Ago
Breaking Now

ജനാധിപത്യ മൂല്യങ്ങളും, മാനവ അവകാശങ്ങളും ഉറപ്പാക്കുന്ന സമത്വ ഭരണം യാഥാര്‍ഥ്യമാക്കുവാന്‍ പ്രതിജ്ഞാബദ്ധമായ ഭരണനിയമ സംവിധാനം അനിവാര്യം' വീ ഡി സതീശന്‍ എംഎല്‍എ

കേംബ്രിഡ്ജ്: ' ജനാധിപത്യ മൂല്യങ്ങളും, മാനവ അവകാശങ്ങളും സാമൂഹിക സമത്വവും ഉറപ്പാക്കുന്ന ഭരണം, പ്രതിജ്ഞാബദ്ധതയും, വിശാല കാഴ്ചപ്പാടും, ദിശാബോധവുമുള്ള  രാഷ്ട്രീയ നേതാക്കളിലൂടെയേ കഴിയൂ' എന്ന് വീ ഡി സതീശന്‍. 'വിദ്യാഭ്യാസം, ആരോഗ്യം, നീതി, തൊഴില്‍, പാര്‍പ്പിടം, ഭക്ഷണം, ക്രമ സമാധാനം,സമത്വം എന്നിവ മാനുഷിക അവകാശമാണെന്നും അത് നല്‍കുവാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്' എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ 'സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പൊളിറ്റിക്കല്‍ ഇക്വാലിറ്റി' എന്ന വിഷയത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സതീശന്‍. 'സാമൂഹിക അസന്തുലിതാവസ്ഥ സാമ്പത്തിക മേഖലയിലും, മാനവികതയിലും, ജാതീക വ്യവസ്ഥതിയിലും വളരെയേറെ ആപല്‍ക്കരമായ അവസ്ഥയില്‍ വളര്‍ന്നു  കൊണ്ടിരിക്കുന്നുവെന്നും' അദ്ദേഹം ആശങ്ക അറിയിച്ചു.

കേംബ്രിഡ്ജ് ആന്‍ഡ് പീറ്റര്‍ബറോ കൗണ്‍സില്‍ മേയര്‍ അന്ന സ്മിത്ത് തന്റെ സന്ദേശത്തില്‍ തൊഴില്‍ മേഖലകളിലും ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ നയങ്ങളിലും സമത്വവും സന്തുലിതവുമായ നയങ്ങളാണ് ബ്രിട്ടന്‍ പിന്തുടരുന്നതെന്ന്  

എങ്കിലും സാധാരണ തൊഴിലാളികള്‍ക്കും ആരോഗ്യ രംഗത്തുള്ളവര്‍ക്കും ജീവനാംശത്തിനുതകുന്ന വേതന നയം തിരുത്തേണ്ടതുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും' പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ചിന്തോദ്ദീപകമായ സംഭാഷണവും, വിശാലമായ കാഴ്ചപ്പാടും, പാണ്ഡിത്യവും തന്നെ വളരെയേറെ ആകര്‍ഷിച്ചു എന്ന് കൗണ്‍സിലര്‍ അന്ന സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി മേയറും സോളിസിറ്ററുമായ ബൈജു തിട്ടാല അദ്ധ്യക്ഷത വഹിക്കുകയും വിഷയം അവതരിപ്പിച്ചു ഡിബേറ്റിനു തുടക്കം കുറിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ആശുപത്രികളുടെ വികസനം, കാരുണ്യ പദ്ധതി, അനിയന്ത്രിത ലോട്ടറി നിരോധനം, കുട്ടികളുടെ ഉച്ച ഭക്ഷണം, സാമൂഹിക നീതി തുടങ്ങിയ മേഖലകളില്‍ തന്റേതും കൂടിയ ഇടപെടലുകള്‍ വിജയം കാണുവാന്‍ കഴിയുന്നതില്‍ സംതൃപ്തി  പ്രകടിപ്പിച്ച സതീശന്‍ ഓരോ വ്യക്തികളുടെയും ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടിയും  നല്‍കി.

വിദ്യാഭ്യാസ മേഖലകള്‍, സര്‍ക്കാര്‍ ആരോഗ്യ രംഗം എന്നിവയിലുള്ള കാലിക അപ്‌ഡേറ്റ്‌സ്, കുട്ടികളുടെ ആരോഗ്യ പോളിസി, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള സാമൂഹിക നീതി ഉറപ്പാക്കല്‍, വിദേശത്തു നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി

തിരിച്ചെത്തുന്നവര്‍ക്കുള്ള ജോലി സാദ്ധ്യത, വ്യവസായ സംരംഭകര്‍ക്ക് അനുകൂല സാഹചര്യം തുടങ്ങിയ വിഷയങ്ങള്‍ ARU സ്റ്റുഡന്‍സ്  യൂണിയന്‍ വൈസ് പ്രസിഡണ്ട് നിതിന്‍ രാജ്, ബോബിന്‍ ഫിലിഫ്, ജെയ്‌സണ്‍ ജോര്‍ജ്ജ്, ഇന്‍സണ്‍ ജോസ്തുടങ്ങിയവര്‍ സംബോധന ചെയ്തു.

ARU കേരളാ സൊസൈറ്റി പ്രസിഡണ്ട് റമീസ് നാസര്‍, വൈസ് പ്രസിഡണ്ട് നിതിന്‍ രാജ്, ഖജാന്‍ജി ജിനു മേരി, കേരളാ സൊസൈറ്റി മെംബേര്‍സ് എന്നിവര്‍ സെമിനാറിന് നേതൃത്വം വഹിച്ചു. സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.    

 

 




കൂടുതല്‍വാര്‍ത്തകള്‍.