CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 29 Seconds Ago
Breaking Now

ശ്രീനാരായണ ഗുരു ഹാര്‍മണി ; ഗുരുദേവ ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷത്തില്‍ പ്രമുഖര്‍ പങ്കെടുത്തു ; യുകെയിലെ ശിവഗിരി ആശ്രമം ആഗോളധര്‍മ്മ കേന്ദ്രമായ ചരിത്ര നിമിഷം

ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദര്‍ശനം ലോകമെമ്പാടും എത്തിക്കുകയെന്ന ശിവഗിരി മഠത്തിന്റെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.

യുകെയിലെ ശിവഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ മേയ് 2 മുതല്‍ മൂന്നു ദിവസങ്ങളില്‍ നടന്ന ശ്രീനാരായണ ഗുരു ഹാര്‍മണിയുടെ ഭാഗമായുള്ള ഗുരുദേവ ഗാന്ധിജി സമാഗമം ശതാബ്ദി ആഘോഷം ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയുടെ ഭാഗമായപ്പോള്‍ ഇതൊരു ചരിത്ര നിമിഷമായി മാറുകയായിരുന്നു. 

ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദര്‍ശനം ലോകമെമ്പാടും എത്തിക്കുകയെന്ന ശിവഗിരി മഠത്തിന്റെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്. 

ആലുവ അദ്വൈതാശ്രമ സര്‍വ്വമത സമ്മേളന ശതാബ്ദി ആഘോഷം, ശ്രീനാരായണ ഗുരുദേവനും ഗാന്ധിജിയും ശിവഗിരിയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം, ശ്രീനാരായണ ഗുരു ദര്‍ശനം ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സെമിനാര്‍, ആഗോള ബിസിനസ് മീറ്റ്, യുവജന സമ്മേളനം തുടങ്ങിയ മൂന്നു ദിവസങ്ങളിലായി നടന്നു.

ഉത്ഘാടനം നടത്തേണ്ടിയിരുന്ന ഇന്ത്യയുടെ ബഹുമാനപ്പെട്ട മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിലവിലെ ഇന്ത്യയുടെ സാഹചര്യത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. യാത്രാനുമതിയില്ലാത്തതിനാലാണ് അദ്ദേഹത്തിന് പരിപാടിയുടെ ഭാഗമാകാന്‍ കഴിയാതിരുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ആയിരുന്നു രാവിലെ സമ്മേളനം നടന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള മതമേലധ്യക്ഷന്മാര്‍, സാംസ്‌കാരിക പ്രമുഖര്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗമായി. 

ഉദ്ഘാടന കര്‍മ്മംമുൻ രാഷ്‌ട്രപതി ശ്രീ രാം നാഥ് കോവിന്ദ് വെര്‍ച്ച്വലായി നിര്‍വഹിച്ചു. ആത്മീയ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആധുനിക ബലിഷ്ഠത ഗുരുവില്‍ ഗാന്ധിജി കണ്ടുവെന്ന് മുന്‍ രാംനാഥ് കോവിന്ദ് പറഞ്ഞു. നൂറു വര്‍ഷം മുമ്പാണ് ഇരുവരുടേയും കൂടിക്കാഴ്ച നടന്നത്. ഗുരുവിന്റെ ജ്ഞാനവും ആത്മീയ വ്യാപ്തിയും ഗാന്ധിജിയെ ആഴത്തില്‍ സ്പര്‍ശിച്ചെന്നും ശ്രീനാരായണ ആശയങ്ങള്‍ ധാര്‍മ്മികമായ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ മുരുകന്‍ വെങ്കിടാചലം മുഖ്യാതിഥിയായി. ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഇവന്റ് ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്‍മാന്‍ കെ ജി ബാബുരാജന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, ഡോ ഡേവിസ് ചിറമേല്‍, ഹാര്‍മണി കോ ഓര്‍ഡിനേറ്റര്‍മാരായ സതീഷ് കുട്ടപ്പന്‍, ഗണേഷ് ശിവന്‍, എവിഎ ഗ്രൂപ്പ് സിഇഒ ഡോ എ വി അനൂപ്, ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ സിദ്ദിഖ് അഹമ്മദ്, അഡ്വ എബി  സെബാസ്റ്റിയന്‍, ഡോ ബിജു പെരിങ്ങത്തറ, ഡോ സുരേഷ് കുമാര്‍ മധുസൂദനന്‍, ഡോ വരുണ്‍ രാധാകൃഷ്ണന്‍, ഗുരുമിത്ര കണ്‍വീനര്‍ കലാജയന്‍, ശിവഗിരി ആശ്രമം യുകെ ബോര്‍ഡ് ട്രസ്റ്റിമാരായ സിബികുമാര്‍, അനില്‍ ശശിധരന്‍, അനില്‍കുമാര്‍ രാഘവന്‍, അനീഷ് കുമാര്‍, ദിലീപ് വാസുദേവന്‍, മധു രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ശിവഗിരി ആശ്രമം യുകെപ്രസിഡന്റും സേവനം യുകെ ചെയര്‍മാനുമായ ബൈജു പാലക്കല്‍ സ്വാഗതവും ആശ്രമം സെക്രട്ടറി സജീഷ് ദാമോദരന്‍ നന്ദിയും പറഞ്ഞു.

വൈകീട്ട് കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ നൃത്ത വിസ്മയവും സ്റ്റാര്‍ സിങ്ങേഴ്‌സിന്റെ ഗാനാ വിരുന്നും ഏവരുടേയും ഹൃദയം കീഴടക്കി.

ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ലോകമാകെ ലഭിക്കുന്ന സ്വീകാര്യത ഊന്നി പറഞ്ഞ നിമിഷങ്ങളാണ് പരിപാടിയിലുടനീളം കണ്ടത്. സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലക്കല്‍, ജോയിന്‍ കണ്‍വീനര്‍മാരായ സതീഷ് കുമാര്‍ , ഗണേഷ് ശിവന്‍ തുടങ്ങി എല്ലാ അംഗങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനമാണ് പരിപാടിയുടെ മികച്ച വിജയത്തിന് പിന്നില്‍.

 




കൂടുതല്‍വാര്‍ത്തകള്‍.