CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 16 Minutes 58 Seconds Ago
Breaking Now

ഇന്റിമേറ്റ് രംഗങ്ങളും, ഗ്ലാമറസ് വസ്ത്രങ്ങളും ധരിക്കേണ്ടി വരുമെന്ന് അന്ന് കമല്‍ഹാസന്‍ പറഞ്ഞു: ഉര്‍വശി

ബാലതാരമായി വന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഉര്‍വശി. ഇപ്പോഴും മികച്ച കഥാപാത്രങ്ങളുമായി ഉര്‍വശി സിനിമയില്‍ സജീവമാണ്.

കരിയറിന്റെ തുടക്കകാലത്ത് തമിഴ് സിനിമയില്‍ ആയിരുന്നു ഉര്‍വശി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇപ്പോഴിതാ ആ സമയങ്ങളില്‍ കമല്‍ഹാസന്‍ തനിക്ക് തന്ന ഉപദേശത്തെ പറ്റി സംസാരിക്കുകയാണ്

'പതിനഞ്ച് വയസ്സിലൊക്കെയാണ് കമല്‍ ഹാസനൊപ്പം നായികയായി അഭിനയിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമര്‍ വസ്ത്രങ്ങളും എല്ലാം ധരിക്കാന്‍ എനിക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി കമല്‍ സര്‍ തന്ന ഉപദേശം ഇന്നും താന്‍ ഓര്‍മ്മിക്കുകയാണ്.

തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ പാട്ട് സീനുകളിലെങ്കിലും ഇന്റിമേറ്റ് രംഗങ്ങളും, ഗ്ലാമറസ് വസ്ത്രങ്ങളും ധരിക്കേണ്ടി വരും. നല്ല വേഷങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ മലയാളത്തില്‍ തന്നെ നില്‍ക്കുന്നതായിരിക്കും നല്ലത്.' എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞത്

 




കൂടുതല്‍വാര്‍ത്തകള്‍.