CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 7 Seconds Ago
Breaking Now

'ഗാസയിലെ അധിനിവേശം തടയണം'; ഇസ്രയേലിനെതിരെയുള്ള ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും

കോടതിവിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു.

ഗാസയിലെ ഇസ്രായേല്‍ അധിനിവേശം തടയണമെന്ന ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധിപറയും. ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഐസിജെ ഇന്ന് വൈകിട്ട് വിധി പറയുക. എന്നാല്‍ കോടതി വിധി എന്തായാലും ഗാസ യുദ്ധത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.

കോടതിവിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു. ഇസ്രായേലിനെയും ഹമാസിനെയും തുലനം ചെയ്യുന്ന കോടതി നീക്കം അപലപനീയമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. അതേസമയം പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കൈമാറാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി സിഐഎ മേധാവി പശ്ചിമേഷ്യയിലേക്ക് തിരിക്കും.

ഇന്നലെ ചേര്‍ന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം ചര്‍ച്ച ചെയ്തു. അധികം വൈകാതെ നിര്‍ദേശം മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കൈമാറാനാണ് തീരുമാനം. വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് ആക്കം കൂട്ടാന്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ മേധാവി വില്യം ബേണ്‍സ് യൂറോപ്പിലും പശ്ചിമേഷ്യയിലും പര്യടനം നടത്തും. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി, മൊസാദ് മേധാവി എന്നിവരുമായി യൂറോപ്പില്‍ വില്യം ബേണ്‍സ്? ചര്‍ച്ച നടത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.