CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 23 Minutes 40 Seconds Ago
Breaking Now

'അത് പുലിയല്ല ; സത്യപ്രതിജ്ഞക്കെത്തിയ അപ്രതീക്ഷിത അതിഥിയെ തിരിച്ചറിഞ്ഞു

രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന 321 ഏക്കറില്‍ വന മേഖലയും ഉള്ളതുകൊണ്ട് തന്നെ ദൃശ്യം കണ്ടവരൊക്കെ അത് പുള്ളിപ്പുലിയാണെന്ന് വിശ്വസിച്ചു.

മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതിഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെ കടന്ന് പോയ ജീവി പുള്ളിപ്പുലിയല്ലെന്ന് കണ്ടെത്തി. പുലിയല്ല പൂച്ചയാണെന്നാണ് കണ്ടെത്തല്‍. സത്യപ്രതിജ്ഞക്ക് പിന്നാലെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി കടന്നു പോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇത് പുള്ളിപ്പുലിയാണെന്നാണ് ആദ്യം പ്രചരിച്ചത്.

രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന 321 ഏക്കറില്‍ വന മേഖലയും ഉള്ളതുകൊണ്ട് തന്നെ ദൃശ്യം കണ്ടവരൊക്കെ അത് പുള്ളിപ്പുലിയാണെന്ന് വിശ്വസിച്ചു. ദൃശ്യത്തിന്റെ വെളിച്ചത്തില്‍ അന്വേഷണം തുടങ്ങി. ഒരുക്കം ദില്ലി പൊലീസ് അന്വേഷിച്ച് ആ ജീവി ഏതാണെന്ന് കണ്ടെത്തി. പൂച്ചയെ ആണ് എല്ലാവരും പുള്ളിപ്പുലിയെന്ന് തെറ്റിദ്ധരിച്ചതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

രാഷ്ട്രപതി ഭവനിരിക്കുന്ന പ്രദേശത്ത് പുലി എത്താന്‍ ഒരു സാധ്യതയുമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൂച്ചയേക്കാള്‍ വലുപ്പം ദൃശ്യങ്ങളിലെ ജീവിക്ക് ഉണ്ടെന്നാണ് ഇപ്പോഴും സോഷ്യല്‍ മീഡയയില്‍ ചിലര്‍ വാദിക്കുന്നത്. എന്നാല്‍ ആ വാദം തെറ്റാണെന്നും അത് പൂച്ചയാണെന്നുമാണ് ദില്ലി പൊലീസ് പറഞ്ഞു.

രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് സംശയിക്കുന്ന ഒരു മൃഗം കടന്നു പോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള എംപി, ദുര്‍ഗാ ദാസ് ഉയ്‌കെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടുമ്പോഴായിരുന്നു സംഭവം. വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന ഒരു മൃഗം നടന്ന് പോകുന്നത് വീഡിയോയില്‍ കാണാം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.