CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 11 Seconds Ago
Breaking Now

മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററില്‍ തകര്‍ന്നു, നേടാനായത് തുച്ഛമായ തുക; ഇനി ഒ.ടി.ടിയിലേക്ക്

ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ലെവല്‍ ക്രോസ്' ഇനി ഒ.ടി.ടിയിലേക്ക്. ജീത്തു ജോസഫിന്റെ പ്രധാന അസിസ്റ്റന്റ് ആയ അര്‍ഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താനായിട്ടില്ല.

ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആകെ നേടിയത് 1.34 കോടി രൂപ മാത്രമാണ് എന്നാണ് ബോക്‌സ് ഓഫീസ് സൈറ്റായ സാക്‌നില്‍ക് പുറത്തുവിട്ട കണക്ക്. ചിത്രം ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 13 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. റിലീസ് ചെയ്ത് രണ്ടര മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.