CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 43 Seconds Ago
Breaking Now

കാത്തിരിപ്പിന് വിരാമം ; ബ്രിസ്റ്റോള്‍ സീറോ-മലബാര്‍ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും ബുധനാഴ്ച 6 മണിക്ക്

സീറോ- മലബാര്‍സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബീഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യത്തില്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ദേവാലയ കൂദാശയും വെഞ്ചിരിപ്പും നടത്തും.

ബ്രിസ്റ്റോള്‍-: ബ്രിസ്റ്റോളിലെ സീറോ- മലബാര്‍ സമൂഹത്തിന്റ ചിരകാലാഭിലാഷം പൂര്‍ത്തിയാവുന്നതിന്റെ നിര്‍വ്രതിയിലാണ് വികാരി ഫാ.പോള്‍ ഓലിക്കലും വിശ്വാസ സമൂഹവും. ബ്രിസ്റ്റോള്‍ സീറോമലബാര്‍ സമൂഹത്തിന് കാല്‍ നൂറ്റാണ്ടിനടുത്തടുത്ത പാരമ്പര്യമുണ്ടെന്കിലും സ്വന്തമായി ഒരു ദേവാലയവും അനുബന്ധ സൗകര്യങ്ങളും  ഇല്ലത്തതിന്റെ പരിമിധി എക്കാലവും അലട്ടിയുരുന്നു .

നിരന്തരാന്വേഷണങ്ങള്‍ക്കവസാനം ബ്രിറ്റോള്‍ സിറ്റി സെന്ററില്‍ നിന്നും മൂന്ന് മൈലുകള്‍ക്കുള്ളില്‍ ഹോര്‍ഫീല്‍ഡ് ഈഡന്‍ ഗ്രോവിലാണ് മനോഹരമായ ദൈവാലയവും തൊട്ടുചേര്‍ന്ന് നാല് ബഡ് റൂമുകളോടുകൂടിയ പള്ളിമേടയും കണ്ടെത്തിയത്. ഒരേക്കറില്‍ പരം വിസൃതിയില്‍ രണ്ടു കാര്‍പാര്‍ക്കുകളും മതപഠനക്ലാസ്സുകള്‍ക്കുള്ള അനക്‌സസുമുണ്ട്. കൂടാതെ വിശാലമായ ഇലക്ട്രിഫൈഡ് സ്റ്റേജോടുകൂടിയ പാരിഷ് ഹാള്‍ ആയിരത്തില്‍ പരം കുടുംബങ്ങളുള്ള ഇടവക സമൂഹത്തിന് ഉപയുക്തമാവും.

സീറോ- മലബാര്‍സഭയുടെ  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബീഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യത്തില്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ദേവാലയ കൂദാശയും വെഞ്ചിരിപ്പും നടത്തും.സെപ്തംബര്‍ പതിനെട്ട് വൈകുന്നേരം നടക്കുന്ന മഹനീയ കര്‍മ്മങ്ങളില്‍ പന്‌കെടുക്കാനും ഇടവക ജനത്തോടൊപ്പം സന്തോഷം പന്കിടുവാനുമായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരിയച്ചനും പാരിഷ് കഔണ്‍സിലും അറിയിച്ചു.

വെഞ്ചരിപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട മോടിപിടിപ്പിക്കലും  പൗരസ്ത്യ സുറിയാനി രീതിയിലുളള മദ്ബഹാ ക്രമീകരങ്ങളും പൂര്‍ത്തിയാകുന്നതോടൊപ്പം പരിസര ശുചീകരണ പ്രവര്‍ത്തികളും തകൃതിയില്‍ നടന്നു വരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.