CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 10 Seconds Ago
Breaking Now

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; വീട്ടില്‍ ഐശ്വര്യം വരാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍

അതീവസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണക്കേസില്‍ പിടിയിലായ പ്രതികളുടേത് വിചിത്ര മൊഴി. വീട്ടില്‍ ഐശ്വര്യം വരാന്‍ വേണ്ടിയാണ് മോഷണം നടത്തിയത് എന്ന് പ്രതികളുടെ പ്രാഥമിക മൊഴി. തിരുവനന്തപുരം എത്തിയപ്പോള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് എന്തെങ്കിലും വീട്ടിലെത്തിക്കണമെന്ന് കരുതി എന്നും പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതീവസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. ഹരിയാന സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. ഹരിയാനയില്‍ നിന്നാണ് ഫോര്‍ട്ട് പോലീസ് പ്രതികളെ പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമണ് പിടിയിലായത്. വ്യാഴാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഹരിയാനയില്‍ നിന്ന് പിടിയിലായ സംഘത്തലവനായ ഗണേശ് ഝായ ഓസ്ട്രേലിയന്‍ പൗരത്വമുള്ളയാളാണ്. ഹിരയാനയിലാണ് ഇയാള്‍ ഏറെക്കാലമായി താമസിച്ചുവരുന്നത്. പ്രതികളുമായി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രതികളെ എത്തിച്ച ശേഷം കടക്കും. പ്രതികളെ വിമാനമാര്‍?ഗം ഉച്ചക്ക് മുന്‍പ് തിരുവനന്തപുരത്ത് എത്തിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.