CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 20 Seconds Ago
Breaking Now

മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തന്‍ പമ്പു തുടങ്ങാന്‍ രണ്ടുകോടി എങ്ങനെ കണ്ടെത്തി ; അന്വേഷണം ഊര്‍ജ്ജിതം

പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനാണ് ടി വി പ്രശാന്തന്‍.

എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരായ പരാതിയില്‍ പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് വൈകുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ നല്‍കിയത് പ്രശാന്തന്‍ പരിയാരത്തെ ജീവനക്കാരന്‍ എന്ന പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്.

ടി വി പ്രശാന്താന്‍ പമ്പ് തുടങ്ങാനോ, വ്യാപാര സ്ഥാപനം ആരംഭിക്കാനോ അനുമതി തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. അനുമതി തേടിയിട്ടില്ല എങ്കില്‍ നടപടി ഉണ്ടായേക്കും. അന്വേഷണം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാരിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്യും. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനാണ് ടി വി പ്രശാന്തന്‍.

2019ല്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പ്രശാന്തന്‍ അവിടെ ജീവനക്കാരനായിരുന്നു. പ്രശാന്തന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയാണ് എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം ഉണ്ടായത്. അതേസമയം കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് പണം എങ്ങനെ സമാഹരിക്കാന്‍ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും.

 




കൂടുതല്‍വാര്‍ത്തകള്‍.