ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വിനോദലോകത്തെ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയിട്ട് കുറച്ചുനാളായി. നവംബര്‍ 1 ന് നടന്ന ഐശ്വര്യറായിയുടെ ജന്മദിനാഘോഷത്തില്‍ ബച്ചന്‍ കുടുംബംത്തില്‍ ആരും ഐശ്വര്യയെ ആശംസകള്‍ അറിയിക്കാത്തത് വലിയ തോതില്‍ ഈ അഭ്യൂഹങ്ങള്‍ക്ക് ബലമേകി.
ഈ അഭ്യൂഹങ്ങള്‍ക്കിടയില്‍ ആദ്യമായി കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ മാധ്യമങ്ങളോട് സംസാരിച്ചു. സൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക് എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിന് എത്തിയതായിരുന്നു അഭിഷേക്. ചിത്രത്തിലെ കുടവയര്‍ താന്‍ ശരിക്കും ഉണ്ടാക്കിയതാണെന്നും മേയ്ക്കപ്പ് അല്ലെന്നും താരം പറഞ്ഞു.
''ഇനി ഒരിക്കലും ഒരു സിനിമയ്ക്കായി ഇത്തരത്തില്‍ വയറ് വയ്ക്കാരുത്. എന്റെ പ്രായത്തില്‍, കുറച്ച് സമയത്തിന് ശേഷം അത് വേണ്ടെന്ന് വയ്ക്കാന്‍ വലിയ പാടാണ്' അഭിഷേക് ബച്ചന്‍ തമാശയായി പറഞ്ഞു.
ചിത്രത്തിന്റെ സന്ദേശം സംബന്ധിച്ചും അഭിഷേക് സംസാരിച്ചു, 'എല്ലാവര്‍ക്കും അവിടെ കുറച്ച് ഇടമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. കൂടാതെ നിങ്ങളുടെ സ്വന്തം ജീവിതത്തിന് സമാന്തരമായി എന്തെങ്കിലും കാര്യം നാം കണ്ടെത്തും. നാമെല്ലാവരും ജീവിതത്തിന്റെ ഒരോ വഴിയില്‍ കുടുങ്ങിയവരാണ്. നമ്മളില്‍ ചിലര്‍ക്ക് കോര്‍പ്പറേറ്റ് ജോലികള്‍ ലഭിച്ചു,ചിലര്‍ കലാകാരന്മാരാണ്, നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നും നിങ്ങള്‍ അത് എങ്ങനെ ചെയ്യണമെന്നും ജീവിതം നിങ്ങളോട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ജീവിതമാണ് ഈ സിനിമയിലും' അഭിഷേക് പറഞ്ഞു.