CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 14 Seconds Ago
Breaking Now

15 വര്‍ഷത്തെ പ്രണയം; കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു

15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ആന്റണി തട്ടിലാണ് വരന്‍. ഡിസംബര്‍ മാസത്തില്‍ വിവാഹം നടക്കും. ഡിസംബര്‍ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹക്കാര്യം ഉടനെ കീര്‍ത്തിയും കുടുംബവും ഔദ്യോഗികമായി അറിയിക്കും. 15 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് കീര്‍ത്തി സുരേഷ് ആന്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജില്‍ പഠിക്കുകയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചു.

താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല. നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീര്‍ത്തി സുരേഷ്. 

 




കൂടുതല്‍വാര്‍ത്തകള്‍.