നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് നടിയുടെ അച്ഛനും നിര്‍മാതാവുമായ സുരേഷ് കുമാര്‍. അടുത്ത മാസം ഗോവയില്‍ വച്ചാകും വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരന്. കൊച്ചി സ്വദേശിയായ ആന്റണിയുമായി പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
''കീര്‍ത്തി പ്ലസ്ടു പഠിക്കുമ്പോള്‍ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക.''- സുരേഷ് കുമാര്‍ ഒരു മാധ്യമത്തിന് പ്രത്യേകം നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.