ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പിടിയില്‍. രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് ഇയാള്‍ മോഷണം നടത്തുന്നത്. ഇത്തരത്തില്‍ 5 കേസുകളോളം റിപ്പോര്‍ട്ട് ചെയ്യതിട്ടുണ്ട്. ഇതില്‍ ഒരു സ്ത്രീ മരിക്കുകയും ബാക്കി സ്ത്രീകള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതിയായ അജയ് നിഷാദ് 2022ല്‍ പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു. ആറ് മാസത്തോളം ജയിലിലായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ ജൂലൈ 30ന് ആദ്യത്തെ കവര്‍ച്ച നടത്തി. ഇതിലാണ് ആദ്യമായി ഒരു സ്ത്രീയെ തലയ്ക്ക് അടിച്ച ശേഷം ഇയാള്‍ കവര്‍ച്ച നടത്തുന്നത്.
സമാന രീതിയില്‍ തന്നെ ഇയാള്‍ ബാക്കി കവര്‍ച്ചകളും നടത്തുകയായിരുന്നു. ഓഗസ്റ്റ് 26, നവംബര്‍ 10, നവംബര്‍ 14 എന്നീ തീയതികളിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നത്. ഇതിലൊരു സ്ത്രീ മരിച്ചിരുന്നു.