ഒന്നര വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന റോഡിനെതിരെ നിരവധി തവണയാണ് രാജസ്ഥാനിലെ ചുരുവിലെ ഗ്രാമവാസികള്‍ പരാതി നല്‍കിയത്. ഭരണാധികാരികള്‍ തിരിഞ്ഞ് നോക്കിയില്ല എന്ന് മാത്രമല്ല നിരവധിപേരാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. രോഗികളെ പലപ്പോഴും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ പലരും മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ഗ്രാമവാസികള്‍ അവരുടെ പ്രതിഷേധവും, ആവശ്യവും അറിയിച്ച് രക്തത്തില്‍ പരാതി എഴുതിയത്.
ഒന്നര വര്‍ഷമായി ഈ റോഡുകള്‍ പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. 19 മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ റോഡിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല നിരവധിപേരാണ് ഇതിനെതിരെ പരാതി നല്‍കിയത്.
ധീരാസര്‍ ഗ്രാമത്തില്‍ നിന്ന് ചുരുവിലേക്കുള്ള ദൂരം 35 കിലോമീറ്ററാണ്. എന്നാല്‍ 35 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരു മണിക്കൂറിലധികം സമയമെടുക്കും. പല തവണ കളക്ടറെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഈ അവസ്ഥയിലാണ് രക്തത്തില്‍ ചുരു ഗ്രാമവാസികള്‍ കത്തെഴുതിയത്. ഇനിയും പരിഹാരമുണ്ടായില്ലെങ്കില്‍ വലിയ പ്രക്ഷോഭത്തിലേക്ക് പോകുമെന്നാണ് ഗ്രാമവാസികള്‍ അറിയിച്ചിരിക്കുന്നത്.