CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 42 Seconds Ago
Breaking Now

'പ്രധാനമന്ത്രി അദാനിയുടെ സംരക്ഷകന്‍, 2000 കോടിയുടെ അഴിമതി നടന്നിട്ട് അന്വേഷണമില്ല'; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന അന്വേഷണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഗൗതം അദാനി ഇന്ത്യന്‍-അമേരിക്കന്‍ നയങ്ങള്‍ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിയും അദാനിയും ചേര്‍ന്ന് 2000 കോടിയുടെ അഴിമതി നടത്തി. അഴിമതിക്ക് പിന്നില്‍ ഒരു വ്യക്തി അല്ല. ഇതിന് പിന്നിലെ നെറ്റ്വര്‍ക്കിനെ കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന അന്വേഷണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2000 കോടി അഴിമതി നടന്നിട്ട് അന്വേഷണമോ അറസ്റ്റോ ഇല്ല. ഇന്ത്യയില്‍ അദാനി സുരക്ഷിതനാണ്. മോദി അദാനിക്ക് പിന്നില്‍ ഉണ്ട്. അദാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഇതിന് പിന്നില്‍ ഉള്ളവരെയും അറസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയുടെ ഫണ്ടിംഗിന് പിന്നില്‍ അദാനിയാണ്. അതുകൊണ്ട് ആണ് മോദി ഒന്നും ചെയ്യാത്തത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഈ വിഷയങ്ങള്‍ തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയിരുന്നു. സൗരോര്‍ജ കരാറുകള്‍ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചു. അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.