CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 1 Seconds Ago
Breaking Now

പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ

ഗുജറാത്ത് തീരത്തുനിന്ന് പോയ മത്‌സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സാഹസികമായി മോചിപ്പിച്ചത്.

അനധികൃതമായി പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ഗുജറാത്ത് തീരത്തുനിന്ന് പോയ മത്‌സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സാഹസികമായി മോചിപ്പിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായതെന്നാണ് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്. ഇന്ത്യ-പാകിസ്താന്‍ സമുദ്രാതിര്‍ത്തിയിലെ, നോ ഫിഷിങ് സോണില്‍ വെച്ച് ഒരു ഇന്ത്യന്‍ മല്‍സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിച്ചു. പാകിസ്താന്‍ മാരിടൈം ഏജന്‍സിയുടെ ഒരു കപ്പല്‍ തങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു മല്‍സ്യബന്ധനബോട്ടിനെയും ഏഴ് മല്‍സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തുവെന്നും സഹായിക്കണമെന്നുമായിരുന്നു ആ സന്ദേശം.

വിവരം ലഭിച്ചയുടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് വിഷയത്തില്‍ ഇടപെട്ടു. മല്‍സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത കപ്പലിനെ പിന്തുടരാന്‍ മറ്റൊരു കപ്പലിനെ അയച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഒരു കിടിലന്‍ ചേസിങ്ങിനൊടുവില്‍ പാകിസ്താന്റെ കപ്പലിനെ വളയുകയായിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു.

വലിയ പ്രതിസന്ധികളില്ലാതെ മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടിയെന്ന് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. അന്നുതന്നെ ഏഴ് മല്‍സ്യത്തൊഴിലാളികളെയും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് ഗുജറാത്തിലെ തീരത്തേക്ക് മടങ്ങിയെത്തി. യാതൊരു പ്രകോപനവുമില്ലാതെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്ന് കോട്ട ഗാര്‍ഡ് അറിയിച്ചു. സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ കോസ്റ്റ് ഗാര്‍ഡുമായി ചേര്‍ന്ന് സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.