ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത കമ്മീഷന് ഫോര്‍ ചര്‍ച്ച് ക്വയറിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്രിസ്മസ് കരോള്‍ ഗാന മത്സരം 'കന്‍ദിഷ് ' ഡിസംബര്‍ 7 ന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളില്‍ നടക്കും .
രൂപതയിലെ വിവിധ ഇടവക/ മിഷന് / പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ക്കായി നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ രെജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി ഈ മാസം മുപ്പതാം തീയതി ആണ് . മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ കാഷ് പ്രൈസ് ഉള്‍പ്പടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് ലഭിക്കും , രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം ആറ് മണിക്ക് തീരുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത് . വിജയികളാകുന്നവര്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും . കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷന് ഫോര്‍ ചര്‍ച്ച് ക്വയര്‍ ചെയര്മാന് റെവ ഫാ പ്രജില്‍ പണ്ടാരപ്പറമ്പില്‍ 0 7 4 2 4 1 6 5 0 1 3 , ജോമോന് മാമ്മൂട്ടില്‍ 0 7 9 3 0 4 3 1 4 4 5
ഷൈമോന്‍ തോട്ടുങ്കല്‍