CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 36 Seconds Ago
Breaking Now

ഒന്നും രണ്ടും വയസ്സുള്ള സ്വന്തം മക്കളെ അടുപ്പിലിട്ട് പൊള്ളിച്ച് കൊന്നു,അമ്മയ്ക്ക് ജീവപര്യന്തവും 35 വര്‍ഷം അധികശിക്ഷയും വിധിച്ച് യുഎസ് കോടതി

14 കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സ്വന്തം മക്കളെ അടുപ്പിലിട്ട് പൊള്ളിച്ച് കൊന്നതിന് അമ്മയ്ക്ക് ജീവപര്യന്തവും 35 വര്‍ഷം അധികശിക്ഷയും വിധിച്ച് യുഎസ് കോടതി. ലാമോറ വില്യംസ് എന്ന ഇരുപത്തിനാലുകാരിക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഇതിനിടെ യുവതിക്ക് പരോള്‍ അനുവദിക്കില്ല. ഒന്നും രണ്ടും വയസ്സുള്ള ജാ കാര്‍ട്ടര്‍, കെ യുന്റെ എന്നീ ആണ്‍മക്കളെയാണ് ലാമോറ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവശേഷം പൊലീസിനെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

14 കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, യുവതി ഇതുവരെ കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. 2017 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പരിചാരികയ്ക്കൊപ്പം നിര്‍ത്തിപ്പോയ തന്റെ രണ്ട് മക്കള്‍ മരിച്ചെന്ന് 911 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് ലാമോറ അറിയിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണോദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും സംഭവം കൊലപാതകമാണെന്ന് തെളിയിച്ചു.

'ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മക്കള്‍ രണ്ടുപേരും നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. എന്റെ മൂത്ത മകന്റെ തലയില്‍ സ്റ്റൗ കിടക്കുന്നുണ്ടായിരുന്നു. ഇളയമകന്റെ തലച്ചോറ് പുറത്തുവന്ന നിലയിലുമായിരുന്നു. എനിക്ക് എന്തുചെയ്യണമെന്നറിയില്ല. ജോലികഴിഞ്ഞ് ഞാന്‍ ഇപ്പോള്‍ എത്തിയതേയുള്ളൂ. ഇതെന്റെ തെറ്റല്ല. ദയവുചെയ്ത് സഹായിക്കണം', എന്നായിരുന്നു ലാമോറ വിളിച്ചുപറഞ്ഞത്.

സംഭവസമയത്തുതന്നെ കുട്ടികളുടെ പിതാവും 911 നമ്പറിലേക്ക് വിളിച്ച് മക്കള്‍ മരിച്ച കാര്യം പറഞ്ഞു. ഭാര്യ വീഡിയോ കോള്‍ ചെയ്തിരുന്നെന്നും അപ്പാര്‍ട്ട്മെന്റില്‍ രണ്ടുപേരും മരിച്ചുകിടക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ടെന്നുമാണ് ഭര്‍ത്താവ് വിളിച്ചറിയിച്ചത്. ഇതോടെ പൊലീസെത്തി അന്വേഷിച്ചപ്പോള്‍ സംഭവം സത്യമാണെന്ന് ബോധ്യമാവുകയായിരുന്നു. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതാടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്നതിന്റെ തെളിവു ലഭിച്ചു. തല അടുപ്പിനകത്തേക്ക് വെച്ചതിനെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ അറ്റ്ലാന്റ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.