CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 45 Minutes 3 Seconds Ago
Breaking Now

ഓട്ടിസമാണ്, കുട്ടികള്‍ ഉണ്ടാവില്ല എന്ന കമന്റുകളൊക്കെ ഞാന്‍ കണ്ടു, ഒരുപാട് ഭീഷണി കോളുകളും എനിക്ക് വരുന്നുണ്ട്; വെളിപ്പെടുത്തി ബാലയുടെ മുന്‍ ഭാര്യ

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടന്‍ ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. തനിക്ക് ഓട്ടിസമാണെന്നും കുട്ടികള്‍ ഉണ്ടാവില്ലെന്നും പറഞ്ഞ് നടക്കുന്ന ആക്രമണത്തിനെതിരെയാണ് എലിസബത്ത് പ്രതികരിച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് എലിസബത്ത് സംസാരിച്ചത്.

എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു. അതൊരു അസുഖമാണ്. പക്ഷേ അത് ഇല്ലാത്ത ആളുകള്‍ക്ക്ക്ക് ഓട്ടിസം ഉണ്ടെന്ന് പറഞ്ഞ് പരത്തരുത്. അത്തരത്തിലുള്ള കുറേ കമന്റുകള്‍ കണ്ടു. പിന്നെ എനിക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള കമന്റുകളും കണ്ടിരുന്നു. അതിനുള്ള തെളിവുകളും റിപ്പോര്‍ട്ടുകളും ഇല്ലാതെ പറഞ്ഞ് പരത്തുന്നത് നല്ലതാണോയെന്ന് എനിക്ക് അറിയില്ല.

നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഞാന്‍ ഇനിയും വീഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ചതിക്കപ്പെട്ടുമൊക്കെയാണ് ഇവിടം വരെ എത്തിയത്. ആ മോശം അവസ്ഥയില്‍ നിന്നും പിടിച്ചുപിടിച്ചു വരുകയാണ്. ഇഷ്ടപ്പെട്ട ആളുകളില്‍ നിന്ന് തന്നെ നാണംകെടുക, ബോഡി ഷെയ്മിങ് തുടങ്ങിയ എല്ലാം അനുഭവിച്ചിട്ടുണ്ട്.

കുറച്ച് ഫെയ്ക്ക് ഐഡികളില്‍ നിന്നും വന്ന് എന്നെ തളര്‍ത്താന്‍ നോക്കേണ്ട. ആ നാണമൊക്കെ എനിക്ക് പോയി. പേടിപ്പിച്ച് വീട്ടില്‍ ഇരുത്താം ഭീഷണി പെടുത്തി വീട്ടില്‍ ഇരുത്താം എന്നൊന്നും കരുതണ്ട. ഒരുപാട് ഭീഷണി കോളുകള്‍ എനിക്ക് വരാറുണ്ട്. ഞാന്‍ ആരെയും ഉപദ്രവിക്കാന്‍ ഒന്നും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാന്‍ നടക്കുകയാണ്.

എന്നെ നാണം കെടുത്തിയും പേടിപ്പിച്ചും ഇതൊന്നും നിര്‍ത്താനാകുമെന്ന് ആരും കരുതണ്ട. ഏറ്റവും മോശമായ അവസ്ഥ അതിജീവിച്ചു കൊണ്ടാണ് ഞാന്‍ ഇവിടെ വരെ കേറി വന്നതും മുമ്പോട്ട് പോയ്കൊണ്ടിരിക്കുന്നതും. നെഗറ്റീവ് കമന്റുകള്‍ ഇടുന്നത് കൊണ്ട് നിങ്ങള്‍ക്ക് പൈസ കിട്ടുന്നുണ്ടാകും. എന്നെ എത്രയൊക്കെ മോശം പറഞ്ഞാലും ഞാന്‍ ഇനിയും വീഡിയോസ് പോസ്റ്റ് ചെയ്യും എന്നാണ് എലിസബത്ത് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.