സ്റ്റുഡന്റ്‌സ് വിസയില്‍ യുകെയില്‍ എത്തി കെയററായി ജോലി ചെയ്തിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണനാണ് മരിച്ചത്. ഭാര്യയ്‌ക്കൊപ്പം ലണ്ടനില്‍ താമസിക്കവേയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചത്. ലണ്ടന്‍ കിംഗ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ആനന്ദ് നാരായണന്റെ അവസ്ഥ ഏറെ ഗുരുതരമായിരുന്നു. ഭാര്യയുടെ അനുവാദം തേടി വെന്റിലേറ്റര്‍ മാറ്റുകയായിരുന്നു. ഈ സമയം തന്നെ ബോധ രഹിതയായ ഭാര്യ ഹരിത ഇതോ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ഹരിതയും ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി കെയററായി ജോലി ചെയ്യുകയായിരുന്നു.അച്ഛന്‍ ആകാന്‍ ഒരുങ്ങവേ ആനന്ദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒരു മാസം മുമ്പാണ് ആനന്ദിന് ആശുപത്രിയില്‍ ചികിത്സ തുടങ്ങിയത്.ആന്തരിക അവയവങ്ങളെ ബാധിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഭാര്യ ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ആനന്ദിന്റെ കുടുംബം.