വീക്കെന്‍ഡില്‍ ബ്രിട്ടനെ കൊടുംതണുപ്പിലേക്ക് തള്ളിവിട്ട് -10 സെല്‍ഷ്യസ് ആര്‍ട്ടിക് ബ്ലാസ്റ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു അടിയിലേറെ മഞ്ഞാണ് പുതച്ചിരിക്കുന്നത്. ഇതോടെ പ്രധാന നഗരങ്ങളില്‍ എമര്‍ജന്‍സി പ്ലാനുകള്‍ ആക്ടിവേറ്റാക്കി.
1 അടി 4 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് യുകെയിലെ ചില ഭാഗങ്ങള്‍ക്ക് മെറ്റ് ഓഫീസ് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. വ്യാപകമായ യാത്രാ ദുരിതം നേരിടുന്നതിനാല്‍ പ്രാദേശിക സമൂഹങ്ങള്‍ ഒറ്റപ്പെടുമെന്ന് ആശങ്കയുണ്ട്. ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളും മഞ്ഞിനുള്ള മഞ്ഞജാഗ്രതയിലാണ്. വെയില്‍സില്‍ അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച 11.59 pm വരെയും മുന്നറിയിപ്പിലാണ്. പ്രാദേശിക സ്‌കോട്ട്‌ലണ്ട് രാത്രിയില്‍ -10 സെല്‍ഷ്യസ് വരെ താപനിലയിലേക്ക് താഴുമെന്നാണ് അറിയിപ്പ്.
സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ രാവിലെ 10 വരെ മഞ്ഞ ഐസ് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൂടാതെ പുലര്‍ച്ചെ 12 മണിയോടെ സൗത്ത് വെസ്റ്റ് തീരം തൊടുന്ന കൊടുങ്കാറ്റ് രാവിലെയോടെ നോര്‍ത്ത് മേഖലയിലേക്ക് പടരുകയും ചെയ്യും.
രണ്ട് പുതിയ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ രാത്രി 6 മണിയോടെ നിലവില്‍ വരും. വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ് തുടങ്ങിയ മേഖലകളില്‍ മഞ്ഞും, തണുത്തുറഞ്ഞ മഴയും ചേര്‍ന്ന് യാത്രാ ദുരിതവും, റോഡുകള്‍ അടയ്ക്കാനും, പവര്‍കട്ടിനും വഴിയൊരുക്കുമെന്നാണ് അറിയിപ്പ്.
ഞയാറാഴ്ച രാവിലെ 6 മണിയോടെ നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും ആര്‍ട്ടിക് സാഹചര്യങ്ങള്‍ തേടിയെത്തും. ഈ ഘട്ടത്തില്‍ സൗത്ത് ഭാഗങ്ങളില്‍ താപനില 13 സെല്‍ഷ്യസ് വരെ ഉയരുമെന്നും അറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച രാത്രി ഗ്രാന്താമില്‍ എ1ന് സമീപം കാര്‍ മരത്തിലിടിച്ച് ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചിട്ടുണ്ട്. റോഡിലെ ഐസാണ് അപകടത്തിന് ഇടയാക്കിയതെന്ന് ലിങ്കണ്‍ഷയര്‍ പോലീസ് പറഞ്ഞു.