CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 37 Minutes 54 Seconds Ago
Breaking Now

എന്‍എച്ച്എസ് നേരിടുന്നത് ശൈത്യകാല എമര്‍ജന്‍സി; ഫ്‌ളൂ അഡ്മിഷനുകളില്‍ വന്‍ വര്‍ദ്ധന; രോഗം സൃഷ്ടിക്കുന്ന മാരക വൈറസുകള്‍ അധിക മരണങ്ങള്‍ വഴിവെയ്ക്കുന്നതായി മുന്നറിയിപ്പ്; സ്ഥിതി വഷളാകുന്നുവെന്ന് ഡോക്ടര്‍മാര്‍

കൊവിഡ്, നോറോവൈറസ്, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് എന്നിവ രാജ്യത്തെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളെ സമ്മര്‍ദത്തിലാക്കുകയാണ്

ഫ്‌ളൂ അഡ്മിഷനുകള്‍ കുതിച്ചുയരുകയും, മാരകമായ വൈറസുകള്‍ ബാധിച്ച കേസുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്‍എച്ച്എസ് അസ്വീകാര്യമായ തോതില്‍ വിന്റര്‍ പ്രതിസന്ധിയുടെ പിടിയില്‍ അമരുന്നു. ഫ്‌ളൂ, നോറോവൈറസ്, ശ്വാസകോശ രോഗങ്ങള്‍, കൊവിഡ് എന്നിവ ചേര്‍ന്നാണ് ഹെല്‍ത്ത് കെയര്‍ സേവനങ്ങളെ തുടര്‍ച്ചയായ സമ്മര്‍ദത്തിലാക്കുന്നത്. 

നിലവിലെ ഗുരുതര സ്ഥിതി നടക്കാന്‍ പാടില്ലാത്ത തോതില്‍ അധിക മരണങ്ങളിലേക്ക് നയിക്കുന്നതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. വിന്റര്‍ കാലാവസ്ഥ കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അധിക ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അസാധാരണമായ തോതിലാണ് ഫ്‌ളൂ നിരക്കുകള്‍ രാജ്യത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അപേക്ഷിച്ച് മൂന്നിരട്ടിയാണ് അഡ്മിഷനുകളുടെ തോത് ഉയര്‍ന്നത്. ഫ്‌ളൂ മൂലം സ്‌കോട്ട്‌ലണ്ടില്‍ ഒരാഴ്ച കൊണ്ട് അഡ്മിഷന്‍ 12 ശതമാനവും ഉയര്‍ന്നു. ചെറിയ തോതില്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ്, നോറോവൈറസ്, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് എന്നിവ രാജ്യത്തെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളെ സമ്മര്‍ദത്തിലാക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും ഫ്‌ളൂ ബാധിച്ച് 4469 രോഗികളാണ് ആശുപത്രി ബെഡുകളില്‍ എത്തിയതെന്നാണ് ഇംഗ്ലണ്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 211 പേര്‍ അത്യാഹിത വിഭാഗത്തിലും ചികിത്സയിലുണ്ട്. രോഗികള്‍ക്ക് പുറമെ ജീവനക്കാരും സംഘര്‍ഷാവസ്ഥയിലാണെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ. അഡ്രിയാന്‍ ബോയല്‍ വ്യക്തമാക്കി.  




കൂടുതല്‍വാര്‍ത്തകള്‍.