മൂന്ന് ദിവസം അതിശക്തമായ മഞ്ഞിനെ നേരിടാന്‍ ഒരുങ്ങവെ ജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. വീക്കെന്‍ഡില്‍ താപനില -10 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തവെയാണ് ഈ മുന്നറിയിപ്പ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അതിരാവിലെയും, വൈകുന്നേരങ്ങളില്‍ നേരം വൈകിയും പുറത്തിറങ്ങരുതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. കൂടാതെ ഭക്ഷണവും, മരുന്നുകളും സ്‌റ്റോക്ക് ചെയ്ത് വെയ്ക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ലണ്ടനില്‍ പോലും അഞ്ച് മണിക്കൂര്‍ വരെ നീളുന്ന മഞ്ഞുവീഴ്ച നേരിടുമെന്നാണ് മെറ്റ് ഓഫീസ് മാപ്പ് വ്യക്തമാക്കുന്നത്. അപൂര്‍വ്വമായ രണ്ട് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പാണ് തലസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ഭൂരിഭാഗം സ്ഥലങ്ങള്‍ക്കും കാലാവസ്ഥാ നിരീക്ഷകര്‍ മഞ്ഞിനുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശമാണ് ചുമത്തിയിട്ടുള്ളത്.
ഞായറാഴ്ച 11.59 pm വരെ ഇത് പ്രാബല്യത്തില്‍ കാണും. തിങ്കളാഴ്ച രാവിലെ 9 വരെയായിരുന്നു നേരത്തെ മുന്നറിയിപ്പ്. കാലാവസ്ഥ കടുക്കുന്നതോടെയാണ് എന്‍എച്ച്എസ് അപകടസാധ്യത അറിയിപ്പ് നല്‍കുന്നത്. തെന്നിവീഴാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിനാല്‍ രാത്രിയും, പുലര്‍ച്ചെയും പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശം.
ഹെറെഫോര്‍ഡ്ഷയറില്‍ പ്രദേശവാസിളോട് ഭക്ഷണവും, മരുന്നും സ്‌റ്റോക്ക് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അയല്‍വാസികളെയും, സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും ശ്രദ്ധിക്കാനും എന്‍എച്ച്എസ് ഉപദേശിക്കുന്നു. ഒരു മണിക്കൂറിലേറെ വെറുതെ ഇരിക്കാതെ ആക്ടീവായി നിലകൊള്ളാനും, പല ലെയറുകളുള്ള വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.