ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മറക്കാനാകാത്ത ആഘോഷരാവാണ് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം സമ്മാനിച്ചത്. പാട്ടും ഡാന്‍സും ഡിജെയുമായി ആഘോഷത്തോടെ കൊണ്ടാടുകയായിരുന്നു ഓരോ അംഗങ്ങളും
ജിഎംഎ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ചര്‍ച്ച്ഡൗണ്‍ കമ്യൂണിറ്റി ഹാളില്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ആരംഭിച്ചു. സെക്രട്ടറി ബിസ്‌പോള്‍ മണവാളന്‍ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡന്റ് അനില്‍ തോമസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ജിഎംഎയുടെ മികച്ച പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പുതുവര്‍ഷം ഏവര്‍ക്കും നല്ലതാകട്ടെയെന്ന് ആശംസിച്ചു.
പിന്നീട് സാന്റയെ വേദിയിലേക്ക് വരവേറ്റു. മിഠായിയുമായി ആടിപാടിയാണ് സാന്താക്ലോസ് വേദിയിലെത്തിയത്. വേദിയിലെ ആഘോഷങ്ങള്‍ക്ക് ശേഷം ട്രഷറര്‍ അരുണ്‍കുമാര്‍ പിള്ള ഏവര്‍ക്കും നന്ദി പറഞ്ഞു.
തുടര്‍ന്ന് ഗ്ലോസ്റ്ററിന്റെ ഭാവഗായകന്‍ സിബി ജോസഫ് വേദിയിലെത്തി ഗാനമാലപിച്ചു. പിന്നീട് പാട്ടും നൃത്തവുമായി ജിഎംഎ അംഗങ്ങള്‍ വേദിയെ കീഴടക്കി.
അസീര്‍ മുഹമ്മദിന്റെ ലൈവ് വയലിന്‍ ആന്‍ഡ് ഡിജെ ഏവരിലും ആവേശം നിറച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ഡിജെയും വയലിന്‍ കൊണ്ടുള്ള മാസ്മരിക അനുഭവമാണ് ഏവര്‍ക്കും സമ്മാനിച്ചത്. ഡിജെ കാണികളെ ഇളക്കിമറിച്ച് ആവേശത്തിലാഴ്ത്തി.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.
പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ബിസ്‌പോള്‍ മണവാളന്‍, ട്രഷറര്‍ അനില്‍ കുമാര്‍ , മറ്റ് ജിഎംഎ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് മനോഹരമായ ആഘോഷ രാവാണ് ഏവര്‍ക്കും സമ്മാനിച്ചത്.