കൈരളി യുകെയുടെ സതാംപ്ടണ്‍ പോര്‍ട്‌സ് മൗത് യൂണിറ്റിന്റെ മൂന്നാമത് സംഗീത നൃത്ത സന്ധ്യ സതാംപ്ടണ്‍ വിക്ക്ഹാം കമ്യൂണിറ്റി സെന്റര്‍ (Wickham Community Center) ഹാളില്‍ വെച്ച് മാര്‍ച്ച് 22 ന് നടത്തപ്പെടുന്നു. മുന്‍ വര്‍ഷങ്ങളില്‍ യുകെയിലെ മലയാളി സമൂഹത്തില്‍ നിന്ന് ലഭിച്ച അകമഴിഞ്ഞ പ്രോത്സാഹനമാണ് 600 ല്‍ പരം ആളുകളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ഒരു വിപുലമായ വേദി തെരഞ്ഞെടുത്തത്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന 200 ല്‍ പരം കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന ദൃശ്യ വിസ്മയങ്ങള്‍ ആണ് ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണം. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികള്‍ ഗാനസന്ധ്യയോടെ രാത്രി 10 മണിക്ക് അവസാനിക്കും. പരിപാടിയില്‍ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ബിനു, ജോസഫ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനം നടത്തി വരുന്നു. ഈ മനോഹരമായ കലാ വിരുന്ന് ആസ്വദിക്കുന്നതിന് യുകെയിലെ മുഴുവന്‍ കലാ ആസ്വാദകരേയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.