CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 45 Seconds Ago
Breaking Now

യു കെയില്‍ പ്രവര്‍ത്തന കുതിപ്പുമായി ഓ ഐ സി സി. സംഘടനയുടെ ലിവര്‍പൂള്‍ യൂണിറ്റ് രൂപീകരിച്ചു; പീറ്റര്‍ പൈനാടത്ത് (പ്രസിഡന്റ്), ബ്ലസ്സന്‍ രാജന്‍ (ജനറല്‍ സെക്രട്ടറി), ജോഷി ജോസഫ് (ട്രഷറര്‍)

ലിവര്‍പൂള്‍: യു കെയിലുടനീളം പ്രവര്‍ത്തന അടിത്തറ വിപുലപ്പെടുത്തി ഓ സി സി സി (യു കെ). ശനിയാഴ്ച സംഘടനയുടെ ലിവര്‍പൂള്‍ യൂണിറ്റിന്റെ രൂപീകരണത്തോടെ യു കെയിലെ പ്രവര്‍ത്തന കുതിപ്പില്‍ ഒരു പടികൂടി മുന്നോട്ട് പോയിരിക്കയാണ് ഓ ഐ സി സിയുടെ യു കെ ഘടകം. 

അടുത്ത മൂന്ന് മാസം കൊണ്ട് യു കെയിലുടനീളം ചെറുതും വലുതുമായ യൂണിറ്റുകള്‍ രൂപീകരിച്ചും ഇപ്പോഴുള്ളവ പുനസംഘടിപ്പിച്ചുകൊണ്ടും ഓ ഐ സി സി (യു കെ)യുടെ പ്രവര്‍ത്തനം രാജ്യമാകെ വ്യാപിപ്പിക്കുക എന്ന ചരിത്രപ്രധാനമായ ദൗത്യമാണ് കെ പി സി സി നേതൃത്വം ഓ ഐ സി സി (യു കെ)യുടെ പുതിയ നാഷണല്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്. 

കലാ - കായിക - സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ ലിവര്‍പൂള്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഓ ഐ സി സി (യു കെ)യുടേതായി ഒരു യൂണിറ്റ് രൂപീകരിക്കാനായത് സംഘടനയോട് മലയാളി സമൂഹത്തിന്റെ വിശ്വാസ്യതയ്ക്ക് മറ്റൊരു ഉദാഹരണമായി. കൊച്ചി - യു കെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത പരന്ന ഉടന്‍, ഓ ഐ സി സി (യു കെ) വിഷയത്തില്‍ ഇടപെട്ടതും മലയാളി സമൂഹത്തിന്റെ ഇടയില്‍ സംഘടനയുടെ പേരും വിശ്വാസ്യതയും ഉയര്‍ത്തിയിരുന്നു.

ശനിയാഴ്ച സംഘടിപ്പിച്ച ലീവര്‍പൂള്‍ യൂണിറ്റിന്റെ രൂപീകരണ സമ്മേളനം ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ വക്താവ് റോമി കുര്യാക്കോസ് യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി. 

ലിവര്‍പൂള്‍ യൂണിറ്റിനെ പ്രതിനിധീകരിച്ചു പീറ്റര്‍ പൈനാടത്ത്, ജിറില്‍ ജോര്‍ജ്, ബ്ലസ്സന്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഓ ഐ സി സി (യു കെ) ലിവര്‍പൂള്‍ യൂണിറ്റ് ഭാരവാഹികള്‍: 

 

പ്രസിഡന്റ്: 

പീറ്റര്‍ പൈനാടത്ത് 

 

വൈസ് പ്രസിഡന്റുമാര്‍: 

ജിറില്‍ ജോര്‍ജ്,

ഡെയ്‌സി ഡാനിയല്‍ 

 

ജനറല്‍ സെക്രട്ടറി: 

ബ്ലസ്സന്‍ രാജന്‍ 

 

ജോയിന്റ് സെക്രട്ടറി 

റോഷന്‍ മാത്യു 

 

ട്രഷറര്‍: 

ജോഷി ജോസഫ്

 

 

 

റോമി കുര്യാക്കോസ് 

 

 




കൂടുതല്‍വാര്‍ത്തകള്‍.