CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 39 Seconds Ago
Breaking Now

ഓ ഐ സി സി (യു കെ) എലിഫന്റ് ആന്‍ഡ് കാസ്സില്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം വികാരോജ്വലമായി; മഹാത്മാഗാന്ധിയുടെ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയോടെ ചടങ്ങുകള്‍ക്ക് തുടക്കം

ലണ്ടന്‍: ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ഓര്‍മ പുതുക്കി രാജ്യത്തിന്റെ 76 - മത് റിപ്പബ്ലിക് ദിനാഘോഷം ഓ ഐ സി സി (യു കെ) എലിഫന്റ് & കാസ്സില്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിപുലമായി സംഘടിപ്പിച്ചു.  

ജനുവരി 26, രാവിലെ 10.30ന് ലണ്ടന്‍ പാര്‍ലിമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിജിയുടെ സ്തൂപത്തിന് മുന്നില്‍ സംഘടിപ്പിച്ച വികാരോജ്വലമായ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ സി നടരാജന്‍ നിര്‍വഹിച്ചു. മഹാത്മാഗാന്ധിയുടെ സ്തൂപത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ അര്‍പ്പിച്ച പുഷ്പാര്‍ച്ചനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

പ്രതികൂല കാലാവസ്ഥയിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ഓ ഐ സി സി (യു കെ) നാഷണല്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. റീജിയന്‍ പ്രസിഡന്റ് യഹിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിന്ദുമോന്‍ തനക്കല്‍ (മോഹന്‍) സ്വാഗതം ആശംസിച്ചു. ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി അംഗം സണ്ണി ലൂക്കോസ് റിപ്പബ്ലിക്ദിന സന്ദേശം നല്‍കി.

ഓ ഐ സി സി (യു കെ) നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റുമാരായ അപ്പ ഗഫൂര്‍, സുജു കെ ഡാനിയല്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ്  ജോസഫ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജമാല്‍, രാജന്‍ പടിയില്‍, ഡോ. ജെസ്ന ജോണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുള്ള നന്ദി റീജിയന്‍ ട്രഷറര്‍ അഷ്റഫ് മരുതില്‍ രേഖപ്പെടുത്തി.

 

ദേശീയഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.